IPL 2023

ഹൈദരാബാദ് വിജയം കൈവിട്ടു; ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ കൊല്‍ക്കത്ത

അവസാന എട്ടു പന്തുകളില്‍ ജയിക്കാന്‍ 10 റണ്‍സ് മാത്രം മതിയെന്നിരിക്കെ അവിശ്വസനീയമായ രീതിയില്‍ സണ്‍റൈസേഴ്‌സ് മത്സരം കൈവിടുകയായിരുന്നു.

വെബ് ഡെസ്ക്

വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ അവസാന പന്തില്‍ വിജയം വെട്ടിപ്പിടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇന്ന് ഹൈദരാബാദില്‍ നടന്ന നടന്ന മത്സരത്തില്‍ അഞ്ചു വിക്കറ്റിന് ആതിഥേയരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് അവര്‍ തോല്‍പിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റെ പോരാട്ടം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 166-ല്‍ അവസാനിച്ചു.

അവസാന എട്ടു പന്തുകളില്‍ ജയിക്കാന്‍ 10 റണ്‍സ് മാത്രം മതിയെന്നിരിക്കെ അവിശ്വസനീയമായ രീതിയില്‍ സണ്‍റൈസേഴ്‌സ് മത്സരം കൈവിടുകയായിരുന്നു. അവസാന രണ്ടോവര്‍ എറിഞ്ഞ വൈഭവ് അറോറയും വരുണ്‍ ചക്രവര്‍ത്തിയുമാണ് കൊല്‍ക്കത്തയ്ക്കു വേണ്ടി മിന്നുന്ന ബൗളിങ് കാഴ്ചവച്ചത്.

40 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 41 റണ്‍സ് നേടിയ നായകന്‍ എയ്ഡന്‍ മര്‍ക്രമും 20 പന്തുകളില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്‌സറുകളും സഹിതം 36 റണ്‍സ് നേടിയ ഹെന്റ്‌റിച്ച് ക്ലാസനും മാത്രമാണ് സണ്‍റൈസേഴ്‌സ് നിരയില്‍ പിടിച്ചു നില്‍ക്കാനായത്.

മായങ്ക് അഗര്‍വാള്‍(18), രാഹുല്‍ ത്രിപാഠി(20), അബദുള്‍ സമദ്(21) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. കൊല്‍ക്കത്തയ്ക്കു വേണ്ടി അറോറയും ഷാര്‍ദ്ദൂല്‍ താക്കൂറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഹര്‍ഷിത് റാണ, ആന്ദ്രെ റസല്‍, അനുകുല്‍ റോയ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ യുവതാരം റിങ്കു സിങ്ങിന്റെയും നായകന്‍ നിതീഷ് റാണയുടെയും മികവിലാണ് കൊല്‍ക്കത്ത മികച്ച സ്‌കോറില്‍ എത്തിയത്. റിങ്കു 35 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 46 റണ്‍സും റാണ 31 പന്തുകളില്‍ നിന്ന് മൂന്നു വീതം ഫോറും സിക്‌സും സഹിതം 42 റണ്‍സും നേടി.

ഓപ്പണര്‍ ജേസണ്‍ റോയ്(20), ഓള്‍റൗണ്ടര്‍ ആന്ദ്രെ റസല്‍(24), വാലറ്റതാരം അനുകുല്‍ റോയ്(13) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഹൈദരാബാദിനു വേണ്ടി വേണ്ടി മാര്‍ക്കോ യാന്‍സെനും ടി. നടരാജനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, കാര്‍ത്തിക് ത്യാഗി, എയ്ഡന്‍ മര്‍ക്രം, മായങ്ക് മര്‍ഖണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം