IPL 2023

ടോസ് ജയിച്ച് രോഹിത്; ടൈറ്റന്‍സിനെ ബാറ്റിങ്ങിനയച്ചു

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ന്റെ രണ്ടാം ക്വാളിഫയറില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യും. അഹമ്മദാബാദ് നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മഴയെത്തുടര്‍ന്ന് അരമണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് 15 റണ്‍സിനു തോറ്റതോടെയാണ് ഗുജറാത്തിന് രണ്ടാം ക്വാളിഫയര്‍ കളിക്കേണ്ടി വന്നത്.

അതേസമയം പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ക്കയറിയ മുംബൈ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 81 റണ്‍സിനു തോല്‍പിച്ചാണ് ക്വാളിഫയര്‍ രണ്ടില്‍ കടന്നത്. ഇന്നു ജയിക്കുന്ന ടീം 28-ന് നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടാന്‍ യോഗ്യത നേടും.

അതിനാല്‍ത്തന്നെ ജയം മാത്രം ലക്ഷ്യമിട്ടാണ് ഇരുകൂട്ടരും കളത്തിലിറങ്ങുന്നത്. നിര്‍ണായക മത്സരത്തില്‍ മാറ്റങ്ങളുമായാണ് ഇരുകൂട്ടരും ടീമിനെ അണിനിരത്തിയത്. മുംബൈ നിരയില്‍ എലിമിനേറ്റര്‍ കളിച്ച ടീമില്‍ നിന്ന് സ്പിന്നര്‍ ഹൃഥ്വിക് ഷോകീന്‍ പുറത്തുപോയപ്പോള്‍ കുമാര്‍ കാര്‍ത്തികേയ തിരിച്ചെത്തി.

അതേസമയം ആദ്യ ക്വാളിഫയറില്‍ ചെന്നൈയോടു തോറ്റ ഇലവനില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയാണ് ടൈറ്റന്‍സ് ഇറങ്ങുന്നത്. ശ്രീലങ്കന്‍ താരം ദസുന്‍ ഷനകയ്ക്കു പകരം ജോഷ് ലിറ്റിലും യുവര്‍ പേസര്‍ ദര്‍ശന്‍ നല്‍കണ്ഡെയ്ക്കു പകരം ടോപ് ഓര്‍ഡര്‍ ബാറ്റര്‍ സായ് സുദര്‍ശനും ഇടംപിടിച്ചു.

ഇരുടീമുകളും മുന്‍പ് നേര്‍ക്കുനേര്‍ വന്നപ്പോള്‍ മേല്‍ക്കൈ മുംബൈയ്ക്കായിരുന്നു. ഇതുവരെ മൂന്ന് തവണയാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയത്. രണ്ട് തവണയും വിജയം മുംബൈയ്‌ക്കൊപ്പമായിരുന്നു. ബാറ്റര്‍മാരുടെ പറുദീസയായ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീം 12 തവണയും ചേസ് ചെയ്ത ടീം 13 തവണയും വിജയിച്ചിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും