IPL 2023

വീണ്ടും ക്യാപ്റ്റന്‍ കോഹ്ലി; കിങ്‌സിനെതിരേ ചലഞ്ചേഴ്‌സിന് ബാറ്റിങ്

വെബ് ഡെസ്ക്

വിരാട് കോഹ്ലി വീണ്ടും നായകന്റെ തൊപ്പി അണിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ബാറ്റിങ്. സ്വന്തം തട്ടകമായ മൊഹാലിയില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ സാം കറന്‍ ആര്‍.സി.ബിയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

2021 സീസണില്‍ നായക സ്ഥാനം രാജിവച്ച ശേഷം ഇതാദ്യമായാണ് കോഹ്ലി വീണ്ടും ക്യാപ്റ്റന്റെ തൊപ്പി അണിഞ്ഞത്. ഇംപാക്ട് പ്ലെയര്‍ നിയമം ഉപയോഗിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നായകന്‍ ഡുപ്ലീസിസിന് പകരം കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ മത്സരത്തിനിടെ കൈവിരലിനു നേരിയ പരുക്കേറ്റ ഡുപ്ലീസിസിന് മുഴുവന്‍ സമയം ഫീല്‍ഡ് ചെയ്യാനാകില്ല.

മത്സരത്തില്‍ ബാംഗ്ലൂര്‍ ആദ്യം ബൗള്‍ ചെയ്തിരുന്നെങ്കില്‍ ഡുപ്ലീസിസ് ഇംപാക്ട് പ്ലെയര്‍ ആയി ബാറ്റിങ്ങിന് മാത്രമേ ഇറങ്ങുമായിരുന്നുള്ളു. എന്നാല്‍ ടോസ് പ്രതികൂലമായി അവര്‍ക്ക് ആദ്യം ബാറ്റിങ് ലഭിച്ചതോടെ ഡുപ്ലീസിസ് ആദ്യ ഇലവനില്‍ ഇടംപിടിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ടീം ബൗളിങ്ങിനിറങ്ങുമ്പോള്‍ അദ്ദേഹത്തിനു പകരം വിജയ്കുമാര്‍ വൈശാഖിനെ ഇംപാക്ട് പ്ലെയറായി ആര്‍.സി.ബി. സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യും.

കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കളിച്ച അതേ ഇലവനെ നിലനിര്‍ത്തിയാണ് ബാംഗ്ലൂര്‍ ഇന്നിറങ്ങുന്നത്. അതേസമയം പഞ്ചാബ് നിരലല്‍ രണ്ടു മാറ്റങ്ങളുണ്ട്. ഓപ്പണര്‍ പ്രഭ് സിമ്രാന്‍ സിങ് പേസര്‍ കാഗിസോ റബാഡ എന്നിവര്‍ പുറത്തു പോയപ്പോള്‍ ലിയാം ലിവിങ്‌സ്റ്റണ്‍, നഥാന്‍ എല്ലിസ് എന്നിവര്‍ തിരിച്ചെത്തി. പരുക്കേറ്റ നായകന്‍ ശിഖര്‍ ധവാന്‍ ഇന്നു കളിക്കുന്നില്ല.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും