IPL 2023

രണ്ടു വര്‍ഷം, 25 ഇന്നിങ്‌സ്; ഒടുവില്‍ ഫിഫ്റ്റി നേടി രോഹിത്

ഇതിനു മുമ്പ് ആ ബാറ്റില്‍ നിന്ന് അവസാനമൊരു ഫിഫ്റ്റി പിറന്നത് 2021 ഏപ്രില്‍ 23-ന് പഞ്ചാബ് കിങ്‌സിനെതിരേയായിരുന്നു.

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചു തവണ കപ്പ് ഉയര്‍ത്തിയ നായകനാണ് മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ. എന്നാല്‍ കഴിഞ്ഞ രണ്ടു സീസണുകളായി രോഹിതിന്റെ ബാറ്റില്‍ നിന്ന് റണ്ണൊഴുക്ക് നിലച്ചുവെന്ന ആശങ്കയിലും പരാതിയിലുമായിരുന്നു ആരാധകര്‍. വിമര്‍ശകരും രോഹിതിനെതിരേ തിരിഞ്ഞിരുന്നു.

വെടിക്കെട്ട് ബാറ്റിങ്ങിന്റെ അരങ്ങായ ഐ.പി.എല്ലില്‍ ഒരു അര്‍ധസെഞ്ചുറി തികച്ചിട്ട് രണ്ടു വര്‍ഷമായെന്ന വിമര്‍ശനശരം ഏറ്റുവാങ്ങിയാണ് 16-ാം സീസണില്‍ രോഹിത് മുംബൈയെ നയിക്കാനിറങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങളിലും കാര്യമായ സംഭാവന നല്‍കാന്‍ കഴിയാഞ്ഞ രോഹിത് ഒടുവില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ആ വിമര്‍ശനങ്ങളുടെ മുനയൊടിച്ചു.

ആദ്യ രണ്ടു മത്സരങ്ങളും തോറ്റു നിര്‍ണായക മത്സരത്തിനിറങ്ങിയ മുംബൈയ്ക്കായി രോഹിത് മുന്നില്‍ നിന്നു തന്നെ നയിച്ചു. രണ്ടു വര്‍ഷത്തിനും 25 ഇന്നിങ്‌സിനുമൊടുവില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായാണ് രോഹിത് തിരിച്ചുവരവ് നടത്തിയത്.

ഡല്‍ഹിക്കെതിതേ 29 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതമാണ് രോഹിത് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇതിനു മുമ്പ് ആ ബാറ്റില്‍ നിന്ന് അവസാനമൊരു ഫിഫ്റ്റി പിറന്നത് 2021 ഏപ്രില്‍ 23-ന് പഞ്ചാബ് കിങ്‌സിതെിരേയായിരുന്നു.

നായകന്‍ കളിച്ചിട്ടും മുംബൈ തോറ്റ ആ മത്സരത്തില്‍ 52 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 63 റണ്‍സാണ് രോഹിത് നേടിയത്. അതിനു ശേഷം കളിച്ച രണ്ട് സീസണുകളില്‍ പലകുറി 40-കളില്‍ പുറത്തായ രോഹിതിന് പിന്നീട് ഇന്നാണ് അര്‍ധസെഞ്ചുറി നേട്ടം സ്വന്തമാക്കാനായത്.

ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന മുംബൈ നായകന്റെ കരുത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. 35 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 58 റണ്‍സുമായി രോഹിതും 17 പന്തുകളില്‍ നിന്ന് രണ്ടു സിക്‌സറുകള്‍ സഹിതം 22 റണ്‍സുമായി തിലക് വര്‍മയുമാണ് ക്രീസില്‍. 26 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 31 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് പുറത്തായത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ