IPL 2023

ബുംറയ്ക്കു പകരക്കാരനായി സന്ദീപ് വാര്യര്‍; ഉടന്‍ ടീമിനൊപ്പം ചേരും

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെയും ജഴ്‌സിയണിഞ്ഞിട്ടുള്ള താരം ഇതുവരെ അഞ്ച് ഐ.പി.എല്‍. മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു പകരം മലയാളി താരം സന്ദീപ് വാര്യരെ ടീമിലെടുത്ത് മുംബൈ ഇന്ത്യന്‍സ്. ഇന്ത്യന്‍ ദേശീയ ടീമിനായി രാജ്യാന്തര ട്വന്റി20 കളിച്ചിട്ടുള്ള സന്ദീപ് ആഭ്യന്തര തലത്തില്‍ 68 മത്സരങ്ങളില്‍ നിന്ന് 62 വിക്കറ്റുകള്‍ നേടിയ താരമാണ്.

നേരത്തെ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെയും ജഴ്‌സിയണിഞ്ഞിട്ടുള്ള താരം ഇതുവരെ അഞ്ച് ഐ.പി.എല്‍. മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. രണ്ടു വിക്കറ്റുകളും നേടിയിട്ടുണ്ട്.

തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സന്ദീപിനെ ടീമിലെടുത്ത വിവരം അറിയിച്ചത്. പരുക്കില്‍ നിന്നു മുക്തനാകാത്ത ബുംറയ്ക്ക് സീസണ്‍ മുഴുവന്‍ നഷ്ടമാകുമെന്ന് ഉറപ്പായതോടെയാണ് താരത്തെ ഒഴിവാക്കി പകരക്കാരനെ തേടാന്‍ മുംബൈ നിര്‍ബന്ധിതരായത്.

ഏകദിന ലോകകപ്പ് വരാനിരിക്കെ ബുംറയുടെ ഫിറ്റ്‌നസ് സംബന്ധിച്ച് റിസ്‌ക് എടുക്കാന്‍ ബി.സി.സി.ഐ. തയാറല്ല. ബോര്‍ഡിന്റെ നിര്‍ബന്ധപ്രകാരമാണ് ബുംറ ഐ.പി.എല്ലില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ താരം ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റിഹാബിലിറ്റേഷന്‍ ക്യാമ്പിലാണ്. ബുംറയ്ക്ക് അടിയന്തരമായി ശസ്ത്രക്രിയ നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്‍.സി.എ. തലവന്‍ വി.വി.എസ്. ലക്ഷ്മണിനാണ് ബുംറയുടെ ഫിറ്റ്‌നസ് സംബന്ധിച്ച് എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാനും നിയന്ത്രിക്കാനുമുള്ള ചുമതല നല്‍കിയിരിക്കുന്നത്.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം