സഞ്ജു സാംസണ്‍ 
IPL 2023

ആവേശജയത്തിനിടെ കല്ലുകടിയായി പിഴശിക്ഷ; സഞ്ജുവിനും രാജസ്ഥാനും തിരിച്ചടി

വെബ് ഡെസ്ക്

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ചെപ്പോക്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യ ജയം നേടിയതിന്റെ ആഹ്‌ളാദത്തിനിടയിലും രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തിയാക്കാത്തതിന് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന് പിഴയിട്ട് ഐ.പി.എല്‍.

രണ്ടാമത് ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്‌സിനെതിരേ ഓവര്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചതിലും കൂടുതല്‍ സമയമെടുത്തതിന് 12 ലക്ഷം രൂപയാണ് സഞ്ജുവിന് പിഴയിട്ടത്. തെറ്റ് ആവര്‍ത്തിച്ചാല്‍ താരത്തിന് വിലക്ക് നേരിടേണ്ടി വരും.

ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന് ചെന്നൈക്കെതിരെ നിശ്ചിത സമയത്തിനുള്ളില്‍ പന്തെറിഞ്ഞ് തീര്‍ക്കാന്‍ കഴിഞ്ഞില്ല

മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് രാജസ്ഥാന്‍ ചെന്നൈയെ അവരുെ സ്വന്തം തട്ടത്തില്‍ കീഴടക്കിയത്. 2008 ന് ശേഷം ആദ്യമായാണ് രാജസ്ഥാന്‍ ചെന്നൈയെ ചെപ്പോക്കില്‍ മലര്‍ത്തിയടിക്കുന്നത്. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സിലെത്താനേ കഴിഞ്ഞുള്ളു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ