IPL 2023

ഈഡനില്‍ വെടിക്കെട്ടുമായി ഷാര്‍ദ്ദൂല്‍; കൊല്‍ക്കത്ത ഏഴിന് 204

ടീം 11.3 ഓവറില്‍ 89 റണ്‍സിന് അഞ്ചു വിക്കറ്റ് എന്ന നിലയില്‍ പതറുമ്പോള്‍ ക്രീസില്‍ എത്തിയ ഷാര്‍ദ്ദൂല്‍ 29 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 68 റണ്‍സാണ് നേടിയത്.

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 2023-ല്‍ ഇന്നു നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു കൂറ്റന്‍ സ്‌കോര്‍. വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ഒരു ഘട്ടത്തില്‍ 120 കടക്കുമോയെന്നു സംശയിച്ച ടീമിനെ വെടിക്കെട്ടു ബാറ്റിങ്ങുമായി കരകയറ്റിയത് ഓള്‍റൗണ്ടര്‍ ഷാര്‍ദ്ദൂല്‍ താക്കൂറാണ്. ടീം 11.3 ഓവറില്‍ 89 റണ്‍സിന് അഞ്ചു വിക്കറ്റ് എന്ന നിലയില്‍ പതറുമ്പോള്‍ ക്രീസില്‍ എത്തിയ ഷാര്‍ദ്ദൂല്‍ 29 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 68 റണ്‍സാണ് നേടിയത്.

ആറാം വിക്കറ്റില്‍ റിങ്കു സിങ്ങിനൊപ്പം ഷാര്‍ദ്ദൂല്‍ കൂട്ടിച്ചേര്‍ത്ത 103 റണ്‍സാണ് കൊല്‍ക്കത്ത ഇന്നിങ്‌സിന്റെ നട്ടെല്ലായത്. റിങ്കു സിങ് 33 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 46 റണ്‍സ് നേടി. ഇവര്‍ക്കു പുറമേ 44 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 57 റണ്‍സ് നേടിയ ഓപ്പണറും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായി റഹ്മാനുള്ള ഗുര്‍ബാസാണ് കൊല്‍ക്കത്ത നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍.

ഓപ്പണര്‍ വെങ്കിടേഷ് അയ്യര്‍(3), മധ്യനിര താരം മന്‍ദീപ് സിങ്(0), നായകന്‍ നിതീഷ് റാണ(1), ഓള്‍റൗണ്ടര്‍ ആന്ദ്രെ റസല്‍(0) എന്നിവര്‍ നിരാശപ്പെടുത്തി. ബാംഗ്ലൂരിനു വേണ്ടി നാലോവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ഡേവിഡ് വില്ലിയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റുമായി കരണ്‍ ശര്‍മ മികച്ച പിന്തുണ നല്‍കി. മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ