IPL 2023

സുദര്‍ശന വീര്യത്തില്‍ ടൈറ്റന്‍സ്; സൂപ്പര്‍ കിങ്‌സിന് 215 റണ്‍സ് ലക്ഷ്യം

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ മധ്യനിര താരം സായ് സുദര്‍ശന്റെയും ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയുടെയും മിന്നുന്ന ബാറ്റിങ്ങാണ് നിലവിലെ ജേതാക്കള്‍ക്ക് കരുത്തായത്.

വെബ് ഡെസ്ക്

അഞ്ചാം കിരീടത്തിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനുമിടയില്‍ 215 റണ്‍സ് ദൂരം. കിരീടം നിലനിര്‍ത്താന്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ 20 ഓവറുകള്‍. ഐപിഎല്‍ സീസണ്‍ 16-ന്റെ കലാശപ്പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ മധ്യനിര താരം സായ് സുദര്‍ശന്റെയും ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയുടെയും മിന്നുന്ന ബാറ്റിങ്ങാണ് നിലവിലെ ജേതാക്കള്‍ക്ക് കരുത്തായത്. സുദര്‍ശന്‍ 47 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 96 റണ്‍സ് നേടി ടോപ് സ്‌കോററായി.

സാഹ 39 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 54 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. ഇവര്‍ക്കു പുറമേ 20 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 39 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, 12 പന്തുകളില്‍ നിന്ന് രണ്ടു സിക്‌സറുകള്‍ സഹിതം 21 റണ്‍സ് നേടിയ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍.

ചെന്നൈയ്ക്കു വേണ്ടി നാലോവറില്‍ 44 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പേസര്‍ മതീഷ പതിരണയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ഓരോ വിക്കറ്റുകളുമായി ദീപക് ചഹാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ തങ്ങളുടേതായ സംഭാവന നല്‍കി.

മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോണി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഗില്ലും സാഹയും ചേര്‍ന്നു മികച്ച തുടക്കമാണ് ഗുജറാത്തിന് സമ്മാനിച്ചത്. ഏഴോവറില്‍ 67 റണ്‍സ് നേടിയ ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. മികച്ച ഫോമിലുള്ള ഗില്ലിനെ ജഡേജയുടെ പന്തില്‍ മിന്നല്‍ സ്റ്റംപിങ് നടത്തി പുറത്താക്കിയ ധോണി ബ്രേക്ക് ത്രൂ നേടി.

എന്നാല്‍ ഗില്ലിനു പകരമെത്തിയ സുദര്‍ശന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചതോടെ ചെന്നൈയുടെ പിടി അയയുകയായിരുന്നു. ആദ്യ സാഹയ്‌ക്കൊപ്പം 64 റണ്‍സിന്റെയും പിന്നീട് നായകന്‍ പാണ്ഡ്യയ്‌ക്കൊപ്പം 81 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കിയ സുദര്‍ശനാണ് ടീമിനെ 200 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം