IPL 2023

മൂന്നാം ജയം തേടി മുംബൈ; ഹൈദരാബാദിനെതിരേ ആദ്യം ബാറ്റിങ്

കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പിച്ചാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ ഇറങ്ങുന്നത്. മുംബൈ 5 വിക്കറ്റിന് കെ.കെ.ആറിനെ വീഴ്ത്തിയപ്പോള്‍ സണ്‍റൈസേഴ്‌സിന്റെ ജയം 23 റണ്‍സിനായിരുന്നു.

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ ഇന്ത്യന്‍സിന് ബാറ്റിങ്. സ്വന്തം തട്ടകമായ ഹൈദരാബാദ് ഉപ്പാല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ എയ്ഡന്‍ മര്‍ക്രം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ രണ്ടു മത്സരങ്ങളിലെ തോല്‍വിക്കു ശേഷം തുടരെ രണ്ടു മത്സരങ്ങള്‍ ജയിച്ചു ഫോമില്‍ തിരിച്ചെത്തിയ രണ്ടു ടീമുകള്‍ ഏറ്റുമുട്ടുന്ന മത്സരം ആവേശകരമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പിച്ചാണ് ഇരുടീമുകളും ഇന്ന് നേര്‍ക്കുനേര്‍ ഇറങ്ങുന്നത്. മുംബൈ അഞ്ചു വിക്കറ്റിന് കെ.കെ.ആറിനെ വീഴ്ത്തിയപ്പോള്‍ സണ്‍റൈസേഴ്‌സിന്റെ ജയം 23 റണ്‍സിനായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് ഇരുടീമുകളും മാറ്റം വരുത്തിയിട്ടുണ്ട്. മുംബൈ നിരയില്‍ നായകന്‍ രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ റിലി മെറിഡിത്ത് പുറത്തുപോയി. യുവ പേസര്‍ ഡുവാന്‍ യാന്‍സെനെയും പുറത്തിരുത്തിയ മുംബൈ പേസര്‍ ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫിനെ തിരികെ എത്തിച്ചു. യുവതാരം അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ സ്ഥാനം നിലനിര്‍ത്തി.

സണ്‍റൈസേഴ്‌സ് നിരയില്‍ പേസര്‍ ഉമ്രാന്‍ മാലിക്കിനാണ് സ്ഥാനം നഷ്ടമായത്. മാലിക്കിനു പകരം സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍ ഇടംനേടി. നിലവില്‍ പോയിന്റ് പട്ടികയില്‍ നാലു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുമായി മുംബൈ എട്ടാമതും സണ്‍റൈസേഴ്‌സ് ഒമ്പതാമതുമാണ്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം