നായകന്‍ ഡേവിഡ് വാര്‍ണറിന്റെ ഉത്തരവാദിത്തത്തോടെയുള്ള ബാറ്റിങ്ങും ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ചേര്‍ന്ന് മുംബൈ ഇന്ത്യന്‍സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിനെ മികച്ച സ്‌കോറിലെത്തിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നു നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 19.4 ഓവറില്‍ 172 റണ്‍സിന് പുറത്താകുകയായിരുന്നു.
25 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 54 റണ്‍സ് നേടിയ അക്‌സറിന്റെയും 47 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 51 റണ്‍സ് നേടിയ വാര്‍ണറിന്റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളാണ് ഡല്‍ഹിയെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്.
ഒരു ഘട്ടത്തില്‍ 200-നടുത്ത് സ്‌കോര്‍ ചെയ്യുമെന്നു പ്രതീക്ഷിച്ച അവരെ അവസാന രണ്ടോവറില്‍ മികച്ച ബൗളിങ്ങിലൂടെ മുംബൈ പിടിച്ചു കെട്ടുകയായിരുന്നു.
ഒരു ഘട്ടത്തില്‍ 200-നടുത്ത് സ്‌കോര്‍ ചെയ്യുമെന്നു പ്രതീക്ഷിച്ച അവരെ അവസാന രണ്ടോവറില്‍ മികച്ച ബൗളിങ്ങിലൂടെ മുംബൈ പിടിച്ചു കെട്ടുകയായിരുന്നു. ജേസണ്‍ ബെഹ്‌റന്‍ഡോഫ് എറിഞ്ഞ 19-ാം ഓവറില്‍ അക്‌സറിന്റെയും വാര്‍ണറിന്റെയുമടക്കം നാലു വിക്കറ്റുകള്‍ നഷ്ടമായത് ഡല്‍ഹിക്ക് തിരിച്ചടിയായി.
നാലോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ പീയുഷ് ചൗളയും മൂന്നോവറില്‍ 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ബെഹ്‌റന്‍ഡോഫുമാണ് മുംബൈയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റുമായി റിലി മെറിഡിത്തും ഒരു വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി.
മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 3.4 ഓവറില്‍ 33 റണ്‍സ് നേടിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
പിന്നീട് വാര്‍ണറിനൊപ്പം മനീഷ് പാണ്ഡെയും മികച്ച പ്രകടനം കാഴ്ചവച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 76-ല്‍ എത്തിച്ചു. എന്നാല്‍ 18 പന്തുകളില്‍ നിന്ന് 26 റണ്‍സ് നേടിയ പാണ്ഡെയെ പീയുഷ് ചൗള പുറത്താക്കിയതോടെ ഡല്‍ഹിയുടെ തകര്‍ച്ച ആരംഭിച്ചു.
പിന്നീടെത്തിയ യാഷ് ദുള്‍(2), റോവ്മാന്‍ പവല്‍(4), ലളിത് യാദവ്(4) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായതോടെ അഞ്ചിന് 98 എന്ന നിലയിലായി ഡല്‍ഹി. പിന്നീടാണ് വാര്‍ണറിനു കൂട്ടായി അക്‌സര്‍ എത്തുന്നത്. അതോടെ മുംബൈയുടെ കൈകളില്‍ നിന്ന് കടിഞ്ഞാണ്‍ നഷ്ടമായി. ഒരറ്റത്ത് വാര്‍ണര്‍ പിടിച്ചു നിന്നപ്പോള്‍ മറുവശത്ത് അക്‌സര്‍ അടിച്ചു തകര്‍ത്തു. ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 67 റണ്‍സാണ് ഡല്‍ഹി ഇന്നിങ്‌സിന്റെ നട്ടെല്ലായത്.