IPL 2023

ഹാംസ്ട്രിങ് ഇന്‍ജുറി; വാഷിങ്ടണ്‍ സുനദര്‍ ഐ.പി.എല്ലില്‍ നിന്ന് പുറത്ത്

പരുക്കിനെത്തുടര്‍ന്ന് താരത്തെ ഒഴിവാക്കിയതായി സണ്‍റൈസേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്.

വെബ് ഡെസ്ക്

ഹാംസ്ട്രിങ് ഇന്‍ജുറിയെത്തുടര്‍ന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. പരുക്കിനെത്തുടര്‍ന്ന് താരത്തെ ഒഴിവാക്കിയതായി സണ്‍റൈസേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ കഴിഞ്ഞ ദിവസം നടന്ന സണ്‍റൈസേഴ്‌സിന്റെ അവസാന മത്സരത്തിനിടെയാണ് താരത്തിനു പരുക്കേറ്റത്. പരുക്ക് ഗുരുതരമാണെന്നും ഭേദമാകാന്‍ കാലതാമസമെടുക്കുമെന്നതിനാലുമാണ് താരത്തെ ഒഴിവാക്കാന്‍ സണ്‍റൈസേഴ്‌സ് തീരുമാനിച്ചത്. കഴിഞ്ഞ ഐ.പി.എല്‍ സീസണിനിടയിലും താരത്തിന് പരുക്കേറ്റിരുന്നു.

സീസണില്‍ തന്റെ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ലെങ്കിലും ഏഴു മത്സരങ്ങളില്‍ നിന്ന് 15 ശരാശരിയില്‍ 60 റണ്‍സും 48.66 എക്കണോമിയില്‍ മൂന്നു വിക്കറ്റുകളും നേടിയിരുന്നു. താരത്തെ 8.25 കോടി രൂപയ്ക്കായിരുന്നു സണ്‍റൈസേഴ്‌സ് ലേലത്തില്‍ സ്വന്തമാക്കിയത്.

നിലവില്‍ അവര്‍ ഏഴു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റു മാത്രം നേടി ഒമ്പതാം സ്ഥാനത്താണ്. ബൗളിങ്ങില്‍ റണ്‍സ് വഴങ്ങുന്നതിന് പിശുക്ക് കാട്ടുന്ന സുന്ദറിന്റെ അഭാവം പോയിന്റ് പട്ടികയില്‍ ഉയരാന്‍ ശ്രമിക്കുന്ന അവര്‍ക്ക് കനത്ത തിരിച്ചടിയാകും.

അധികാരം, പണം പദവി, സ്വത്ത്..; ജഗനെയും ശര്‍മിളയെയും ശത്രുക്കളാക്കിയതെന്ത്?

ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ സംയോജിപ്പിക്കുന്ന 'സ്‌പേസ് ഡോക്കിങ്' സാങ്കേതികവിദ്യയ്ക്ക് അരികെ ഇന്ത്യ; സ്‌പേഡെക്‌സ് വിക്ഷേപണം ഡിസംബറില്‍

നിര്‍ണായക പോരിന് മുമ്പ് ശരദ് പവാറിന് തിരിച്ചടി; എന്‍സിപിയുടെ 'ക്ലോക്ക്' അജിത്തിന് തന്നെയെന്നു സുപ്രീം കോടതി

ജാർഖണ്ഡിൽ പുതിയ മുഖമാകാൻ ജെകെഎൽഎം; ബിജെപിക്കും ഇന്ത്യ സഖ്യത്തിനും ഭീഷണിയാകുമോ ജയറാം മഹാതോ?

പൂനെ ടെസ്റ്റ്: ന്യൂസിലൻഡിനെ 260ല്‍ ഒതുക്കി ഇന്ത്യ; വാഷിങ്‌ടണ്‍ സുന്ദറിന് ഏഴ് വിക്കറ്റ്