CRICKET

IPL 2024| വിജയ വഴിയില്‍ ഡല്‍ഹി; ലഖ്നൗവിനെ തകർത്തത് ആറ് വിക്കറ്റിന്

ഡല്‍ഹിക്കായി ജെയ്ക്ക് ഫ്രേസർ (55), റിഷഭ് പന്ത് (41) എന്നിവർ തിളങ്ങി

വെബ് ഡെസ്ക്

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ആധികാരിക ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ലഖ്നൗ ഉയർത്തിയ 168 റണ്‍സ് വിജയലക്ഷ്യം 11 പന്ത് ശേഷിക്കെ ആറ് വിക്കറ്റിനാണ് ഡല്‍ഹി മറികടന്നത്. ഡല്‍ഹിക്കായി ജെയ്ക്ക് ഫ്രേസർ (55), റിഷഭ് പന്ത് (41) എന്നിവർ തിളങ്ങി. ഡല്‍ഹിയുടെ സീസണിലെ രണ്ടാം ജയമാണിത്. ലഖ്നൗവിന്റെ രണ്ടാം തോല്‍വിയും.

ഏകനയിലെ വേഗം കുറഞ്ഞ വിക്കറ്റില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നത് ദുഷ്കരമാണെന്ന വിലയിരുത്തല്‍ അപ്പാടെ തെറ്റിക്കുന്നതായിരുന്നു ഡല്‍ഹിയുടെ പ്രകടനം. ഡേവിഡ് വാർണറിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും പൃഥ്വി ഷായും ജെയ്ക്ക് ഫ്രേസറും ചേർന്ന് ഡല്‍ഹിക്ക് മികച്ച തുടക്കം നല്‍കി. പവർപ്ലെ പൂർത്തിയായതിന് പിന്നാലെ തന്നെ ഷാ മടങ്ങി (39). നായകന്‍ റിഷഭ് പന്തും ഫ്രേസറും ചേർന്നതോടെ ഡല്‍ഹി സ്കോർ കുതിക്കുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ 77 റണ്‍സാണ് സഖ്യം ചേർത്തത്. 35 പന്തില്‍ 55 റണ്‍സെടുത്ത് ഫ്രേസർ മടങ്ങിയപ്പോഴാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. രണ്ട് ഫോറും അഞ്ച് സിക്സറും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. നവീന്‍ ഉള്‍ ഹഖിനായിരുന്നു വിക്കറ്റ്. തൊട്ടടുത്ത ഓവറില്‍ തന്നെ പന്തും പുറത്തായി. 24 പന്തില്‍ 41 റണ്‍സായിരുന്നു ഡല്‍ഹി നായകന്റെ സമ്പാദ്യം. പിന്നീട് ഷായ് ഹോപും ട്രിസ്റ്റന്‍ സ്റ്റബ്സും ചേർന്ന് ഡല്‍ഹിയ അനായാസം വിജയത്തിലെത്തിച്ചു.

രക്ഷകനായി ബദോനി

മികച്ച തുടക്കത്തിന് ശേഷം ബാറ്റിങ് തകർച്ച നേരിടുന്ന ലഖ്നൗവിനെയായിരുന്നു ഏകനയില്‍ കണ്ടത്. ഖലീല്‍ അഹമ്മദിന്റെ ന്യൂബോള്‍ മികവില്‍ ക്വിന്റണ്‍ ഡി കോക്കും (19), ദേവദത്ത് പടിക്കലും (3) പുറത്തായി. നായകന്‍ രാഹുലിന്റെ ചെറുത്തു നില്‍പ്പ് മാത്രമായിരുന്നു ലഖ്നൗവിന് പിന്നീട് തുണയായത്. എന്നാല്‍ പവർപ്ലെയ്ക്ക് ശേഷം കുല്‍ദീപ് യാദവ് എത്തിയതോടെ ലഖ്നൗവിന്റെ മധ്യനിരയും കൂടാരം കയറി.

രാഹുല്‍ (39), മാർക്കസ് സ്റ്റോയിനിസ് (8), നിക്കോളാസ് പൂരാന്‍ (0) എന്നിവരാണ് കുല്ദീപിന് മുന്നില്‍ കീഴങ്ങിയത്. മുകേഷ് കുമാറിന്റെ പേസിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കൃണാല്‍ പാണ്ഡ്യയ്ക്കും (3) സാധിച്ചില്ല. എന്നാല്‍ യുവതാരം ആയുഷ് ബദോനി ക്രീസില്‍ നിലയുറപ്പിച്ചതാണ് ലഖ്നൗവിന് തുണയായത്. 31 പന്തില്‍ നിന്നായിരുന്നു താരം അർധ സെഞ്ചുറി നേടിയത്.

എട്ടാം വിക്കറ്റില്‍ അർഷാദ് ഖാനെ കൂട്ടുപിടിച്ച് 73 റണ്‍സാണ് ബദോനി ചേർത്തത്. 35 പന്തില്‍ 55 റണ്‍സെടുത്താണ് ബദോനി പുറത്താകാതെ നിന്നത്. അഞ്ച് ഫോറും ഒരു സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. 16 പന്തില്‍ 20 റണ്‍സാണ് അർഷാദ് നേടിയത്. കുല്‍ദീപിന് പുറമെ ഖലീല്‍ രണ്ടും ഇഷാന്ത് ശർമ, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റും നേടി.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം