CRICKET

IPL 2024| കൊല്‍ക്കത്തയെ കരകയറ്റി വെങ്കിടേഷ്; വിക്കറ്റുവേട്ട തുടർന്ന് ബുംറ, മുംബൈക്ക് 170 റണ്‍സ് വിജയലക്ഷ്യം

വെബ് ഡെസ്ക്

ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിർത്താനുള്ള നിർണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 170 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 19.5 ഓവറില്‍ 169 റണ്‍സിന് പുറത്തായി. അർധ സെഞ്ചുറി നേടിയ വെങ്കിടേഷ് അയ്യരാണ് (70) കൊല്‍ക്കത്തയുടെ ടോപ് സ്കോറർ. മുംബൈക്കായി നുവാന്‍ തുഷാരയും ജസ്പ്രിത് ബുംറയും മൂന്ന് വിക്കറ്റ് വീതം നേടി.

ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റില്‍ മുംബൈ ബൗളർമാരുടെ വേരിയേഷനുകള്‍ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടതായിരുന്നു കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്. തന്റെ രണ്ട് ഓവറുകള്‍ക്കുള്ളില്‍ തന്നെ ഫില്‍ സാള്‍ട്ട് (5), അംഗ്ക്രിഷ് രഘുവംശി (13), ശ്രേയസ് അയ്യർ (6) എന്നിവരെ നുവാന്‍ തുഷാര മടക്കി. അപകടകാരിയായ സുനില്‍ നരെയ്‌നെ (8) ബൗള്‍ഡാക്കി ഹാർദിക്ക് പാണ്ഡ്യയാണ് നാലാം വിക്കറ്റ് മുംബൈക്ക് സമ്മാനിച്ചത്. പവർപ്ലെ അവസാനിക്കുമ്പോള്‍ കൊല്‍ക്കത്ത 57-4 എന്ന സ്കോറിലായിരുന്നു.

പവർപ്ലേയ്ക്ക് തൊട്ടുപിന്നാലെ റിങ്കു സിങ്ങിനെ സ്വന്തം ബൗളിങ്ങില്‍ കൈപ്പിടിയിലൊതുക്കി പിയൂഷ് ചൗള. ഇതോടെ ഏഴാം ഓവറില്‍ ഇംപാക്ട് പ്ലെയർ ആനുകൂല്യം കൊല്‍ക്കത്തയ്ക്ക് ഉപയോഗിക്കേണ്ടി വന്നു. പരിചയസമ്പന്നനായ മനീഷ് പാണ്ഡയ്ക്കായിരുന്നു ഇന്നിങ്സ് കരകയറ്റാനുള്ള ഉത്തരവാദിത്തം. പിന്നീട് വെങ്കിടേഷ് അയ്യരും മനീഷും ചേർന്ന് കൊല്‍ക്കത്തയുടെ സ്കോർബോർഡ് ചലിപ്പിക്കുകയായിരുന്നു. 12-ാം ഓവറില്‍ സ്കോർ 100 കടന്നു. ആറാം വിക്കറ്റില്‍ സഖ്യം 83 റണ്‍സ് ചേർത്തു. 42 റണ്‍സെടുത്ത മനീഷിനെ മടക്കി ഹാർദിക്കാണ് കൂട്ടുകെട്ട് പൊളിച്ചത്.

ആന്ദ്രെ റസലിന്റെ (7) റണ്ണൗട്ടും രമണ്‍ദീപിനേയും (2) മിച്ചല്‍ സ്റ്റാർക്കിനേയും ഒരോവറില്‍ ബുംറ മടക്കിയതും കൂറ്റന്‍ സ്കോറെന്ന കൊല്‍ക്കത്തയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി. അവസാന ഓവറുകളില്‍ വെങ്കിടേഷ് നടത്തിയ ചെറുത്തു നില്‍പ്പാണ് കൊല്‍ക്കത്തയെ ഭേദപ്പെട്ട സ്കോറിലേക്ക എത്തിച്ചത്. 52 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 70 റണ്‍സെടുത്താണ് വെങ്കിടേഷ് അവസാന ഓവറില്‍ മടങ്ങിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും