CRICKET

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

വെബ് ഡെസ്ക്

ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ബാറ്റിങ് തകർച്ച. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് മാത്രമാണ് രാജസ്ഥാന് നേടാനായത്‌. 48 റണ്‍സെടുത്ത റിയാന്‍ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. രവിചന്ദ്രന്‍ അശ്വിന്‍ 28 റണ്‍സും നേടി. ഹർഷല്‍ പട്ടേല്‍, സാം കറണ്‍, രാഹുല്‍ ചഹർ എന്നിവരാണ് രാജസ്ഥാന്‍ നിരയെ പിടിച്ചുകെട്ടിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള നായകന്‍ സഞ്ജു സാംസണിന്റെ തീരുമാനം തെറ്റിയെന്ന് തെളിയിക്കുന്നതായിരുന്നു രാജസ്ഥാന്‍ ബാറ്റർമാരുടെ പ്രകടനം. ജോസ്‍ ബട്ട്ലറിന്റെ അഭാവത്തില്‍ ടോം കോഹ്‌ലർ കാഡ്‌മോറാണ് ജയ്‌സ്വാളിനൊപ്പമിറങ്ങിയത്. രാജസ്ഥാന്‍ മുന്‍നിരയ്ക്ക് സ്കോറിങ്ങിന് വേഗം കൂട്ടാനായില്ലെന്ന് മാത്രമല്ല, റണ്‍സ് കണ്ടെത്താനും കഴിഞ്ഞില്ല. ജയ്‌സ്വാള്‍ (4), കാഡ്മോർ (18), സഞ്ജു (18) എന്നിവർ സ്കോർ 50 എത്തും മുന്‍പ് തന്നെ കൂടാരം കയറി.

റിയാന്‍ പരാഗ് ഒരുവശത്ത് നിലയുറപ്പിച്ചെങ്കിലും മറുതലയ്ക്കല്‍ വന്നവരെയെല്ലാം പഞ്ചാബ് ബൗളർമാർ പുറത്താക്കി. പ്രത്യാക്രമണത്തിനായി കളത്തിലെത്തിയ രവിചന്ദ്രന്‍ അശ്വിന്‍ (28) മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്. ദ്രുവ് ജൂറല്‍ (0), റോവ്‌മാന്‍ പവല്‍ (4), ഡോണോവന്‍ ഫെരെയ്‌ര (7) എന്നിവർ അതിവേഗം മടങ്ങി. പരാഗിന്റെ ചെറുത്തു നില്‍പ്പാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

അവസാന ഓവറിലാണ് പരാഗ് പുറത്തായത്. 34 പന്തില്‍ 48 റണ്‍സായിരുന്നു താരത്തിന്റെ നേട്ടം. ആറ് ഫോറും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. പഞ്ചാബിനായി ഹർഷല്‍ പട്ടേല്‍, രാഹുല്‍ ചഹർ, സാം കറണ്‍ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. അർഷദീപ് സിങ്ങും നാഥാന്‍ എല്ലിസും ഓരോ വിക്കറ്റും സ്വന്തമാക്കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും