CRICKET

IPL 2024| ആശങ്കയായി തോൽവിഭാരം; എലിമിനേറ്റർ അതിജീവിക്കാന്‍ സഞ്ജുവിനും സംഘത്തിനുമാകുമോ? കാത്തിരിക്കുന്നത് ബെംഗളൂരു

വെബ് ഡെസ്ക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഐപിഎല്ലില്‍ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്. ഇതോടെ സീസണിലെ പ്ലേ ഓഫ് ചിത്രവും തെളിഞ്ഞു. ക്വാളിയഫയർ ഒന്നില്‍ (മേയ് 21) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. എലിമിനേറ്ററില്‍ (മേയ് 22) രാജസ്ഥാന്റെ എതിരാളികള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ്.

പോയ സീസണുകള്‍ക്ക് സമാനമായിരുന്നു സഞ്ജു സാംസണിന്റേയും കൂട്ടരുടേയും പ്രകടനം. ആദ്യ പകുതിയില്‍ എട്ട് കളികളില്‍ നിന്ന് ഏഴ് ജയവുമായി തലപ്പത്ത്. രണ്ടാം പകുതിയില്‍ ആറില്‍ ജയിക്കാനായത് ഒന്ന് മാത്രം. അഞ്ച് തോല്‍വികളുടെ ഭാരമുണ്ട് എലിമിനേറ്ററിലെത്തുമ്പോള്‍ രാജസ്ഥാന്‍. കൂടാതെ ജോസ് ബട്ട്‌ലറിന്റെ അഭാവവും ടീമിന്റെ ആത്മവിശ്വാസത്തെ കെടുത്തുന്നതാണ്. അതുകൊണ്ട് ബെംഗളൂരുവിനെ നേരിടുക രാജസ്ഥാന് എളുപ്പമാകില്ല.

രാജസ്ഥാന് നേർ വിപരീതമായിരുന്നു ബെംഗളൂരുവിന്റെ സീസണിലെ പ്രകടനം. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവിന്റെ ചുവടുപിടിച്ചാണ് ബെംഗളൂരു പ്ലേ ഓഫിലേക്ക് എത്തിയത്. ആദ്യ എട്ട് മത്സരങ്ങളില്‍ ഏഴിലും തോറ്റ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു ഫാഫ് ഡുപ്ലെസിസും സംഘവും. പിന്നീടുള്ള ആറും ജയിച്ചായിരുന്നു കുതിപ്പ്. അതുകൊണ്ട് തന്നെ ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ രാജസ്ഥാനേക്കാള്‍ ഒരുപടി മുന്നിലാകും ബെംഗളൂരു.

എന്നാല്‍ തുല്യശക്തികളുടെ പോരിനാണ് ക്വാളിഫയർ ഒന്ന് സാക്ഷ്യം വഹിക്കുക. സീസണിലുടനീളം സ്ഥിരതയോടെ കളിച്ച കൊല്‍ക്കത്തയും ഡിസ്ട്രക്റ്റീവ് ക്രിക്കറ്റിന്റെ ഉദാഹരണമായി മാറിയ ഹൈദരാബാദും. അവസാന രണ്ട് മത്സരങ്ങളും മഴമൂലം തടസപ്പെട്ടതോടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കൊല്‍ക്കത്ത കളത്തിലിറങ്ങുന്നത്. അതുകൊണ്ട് തന്നെ ക്വാളിഫയറിന് മുന്‍പ് ടീമിന് ആവശ്യമായ മത്സരസമയം ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം. ഇതിനെ എങ്ങനെ കൊല്‍ക്കത്ത മറികടക്കുമെന്നതാണ് കാണേണ്ടത്.

ഹൈദരാബാദാകട്ടെ പഞ്ചാബിനെതിരായ ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്തയെ നേരിടാനിറങ്ങുന്നത്. ബാറ്റർമാരുടെ സീസണിലുടനീളം തുടർന്ന ഫോമില്‍ തന്നെയായിരിക്കും ഹൈദരാബാദിന്റെ പ്രതീക്ഷകള്‍. ഏത്രവലിയ സ്കോർ ഉയർത്താനും മറികടക്കാനും സാധിക്കുമെന്നതാണ് ടീമിന്റെ കരുത്ത്. എന്നാല്‍ ബൗളിങ് നിരയില്‍ ആശങ്കകള്‍ അവശേഷിക്കുന്നുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും