CRICKET

IPL 2024| കോഹ്ലിക്ക് സുരക്ഷാ ഭീഷണി; എലിമിനേറ്ററിന് മുന്‍പ് പരിശീലനം ഒഴിവാക്കി ബെംഗളൂരു

പരിശീലനത്തിന് പുറമെ വാർത്താസമ്മേളനവും ബെംഗളൂരു ഒഴിവാക്കി

വെബ് ഡെസ്ക്

സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ എലിമിനേറ്ററിന് മുന്നോടിയായുള്ള പരിശീലന സെഷന്‍ ഒഴിവാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടിലായിരുന്നു ബെംഗളൂരുവിന്റെ പരിശീലനം നിശ്ചയിച്ചിരുന്നത്. ഇതേ ഗ്രൗണ്ടില്‍ രാജസ്ഥാന്‍ താരങ്ങള്‍ പരിശീലനം നടത്തുകയും ചെയ്തു. പരിശീലനത്തിന് പുറമെ വാർത്താസമ്മേളനവും ബെംഗളൂരു ഒഴിവാക്കി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തെ തുടർന്നാണ് ഇരുടീമുകള്‍ക്കും നരേന്ദ്ര മോദി സ്റ്റേഡിയം പരിശീലനത്തിന് അനുവദിക്കാതിരുന്നത്. എലിമിനേറ്ററും നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

വിരാട് കോഹ്ലിക്ക് സുരക്ഷാ ഭീഷണിയുള്ളതിനാലാണ് ബെംഗളൂരു പരിശീലനവും ഇരുടീമുകളും വാർത്താസമ്മേളനം ഒഴിവാക്കിയതെന്നും ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ബെംഗാളി ഡെയിലി ആനന്ദബസാർ പത്രിക റിപ്പോർട്ട് ചെയ്തു. ഭീകരവാദ പ്രവർത്തകരെന്ന സംശയത്തെ തുടർന്നത് നാല് പേരെ അഹമ്മദാബാദ് എയർപോർട്ടില്‍ നിന്ന് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആയുധങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെത്തിയതായാണ് വിവരം.

ഈ വിവരം രാജസ്ഥാന്‍, ബെംഗളൂരു ടീം മാനേജ്മെന്റുകളുമായി പോലീസ് പങ്കുവെക്കുകയായിരുന്നു. പരിശീലനം ഒഴിവാക്കുന്നതിനുള്ള കാരണം ബെംഗളൂരു ടീം മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ചയാണ് ഇരുടീമുകളും എലിമിനേറ്ററിനായി അഹമ്മദാബാദിലെത്തിയത്.

അഹമ്മദാബാദിലെത്തിയതിന് ശേഷമാണ് വിരാട് കോഹ്ലി അറസ്റ്റിനെക്കുറിച്ച് അറിഞ്ഞത്. അദ്ദേഹം ഈ രാജ്യത്തിന്റെ സമ്പത്താണ്. അദ്ദേഹത്തിന്റെ സുരക്ഷയാണ് ഞങ്ങള്‍ ഏറ്റവും പ്രധാനം. ബെംഗളൂരു ടീമിന് റിസ്ക് എടുക്കാന്‍ താല്‍പ്പര്യമുണ്ടായില്ല. അതുകൊണ്ട് അവർ പരിശീലനം ഒഴിവാക്കം. എന്നാല്‍ രാജസ്ഥാന് ഇതില്‍ പ്രശ്നമുണ്ടായിരുന്നില്ല, പോലീസ് ഉദ്യോഗസ്ഥനായ വിജയ് സിംഗ ജ്വാല വ്യക്തമാക്കി.

ബെംഗളൂരു താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. താരങ്ങള്‍ക്ക് ഹോട്ടലില്‍ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനുമായി പ്രത്യേക കവാടം ഒരുക്കിയിട്ടുണ്ട്. ഈ കവാടത്തിലൂടെ മറ്റാർക്കും പ്രവേശനമുണ്ടാകില്ല. ഐപിഎല്‍ അക്രെഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പോലും ഹോട്ടലിന്റെ പരിസരത്ത് പോലും എത്താന്‍ നിലവില്‍ അനുമതിയില്ല.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ