ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും ബാറ്റിങ്ങിനിടെ. 
CRICKET

സെഞ്ചുറി ശ്രേയസ്, ഇഷാന്‍ ഫയര്‍ വര്‍ക്‌സ്; ജയം, പരമ്പരയില്‍ ഇന്ത്യ ഒപ്പം

വെബ് ഡെസ്ക്

ശ്രേയസ് അയ്യരുടെയും ഇഷാന്‍ കിഷന്റെയും ബാറ്റിങ് കരുത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി. ഇന്നു റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 279 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് ശ്രേയസ് നേടിയ തകര്‍പ്പന്‍ സെഞ്ചുറിയും ഇഷാന്‍ കിഷന്റെ വെടിക്കെട്ടു ബാറ്റിങ്ങുമാണ് കരുത്തായത്.

ശ്രേയസ് 111 പന്തുകളില്‍ നിന്ന് 15 ബൗണ്ടറികളോടെ 113 റണ്‍സുമായി പുറതതാകാതെ നിന്നപ്പോള്‍ 84 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 93 റണ്‍സ് നേടിയ ഇഷാന്‍ സെഞ്ചുറിക്ക് ഏഴു റണ്‍സ് അകലെ വീണു.

കളി അവസാനിക്കുമ്പോള്‍ 36പന്തുകളില്‍ നിന്ന് ഓരോ ഫോറും സിക്‌സും സഹിതം 29 റണ്‍സുമായി മലയാളി താരം സഞ്ജു സാംസണായിരുന്നു ശ്രേയസിനു കൂട്ടായി ക്രീസില്‍. നായകന്‍ ശിഖര്‍ ധവാന്‍(13), ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(28) എന്നിവര്‍ നിരാശപ്പെടുത്തി.

സെഞ്ചുറിക്കരികെ പുറത്തായ ഇഷാന്‍ കിഷന്റെ നിരാശ.

ഓപ്പണര്‍മാരെ തുടക്കത്തിലേ നഷ്ടമായി രണ്ടിന് 48 എന്ന നിലയില്‍ പതറിയ ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ ശ്രേയസ്-ഇഷാന്‍ സഖ്യമാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 161 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇഷാനായിരുന്നു കൂടുതല്‍ അപകടകാരി. ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നതിനു പിന്നാലെ ബ്യോണ്‍ ഫോര്‍ട്യുണാണ് ഇഷാനെ വീഴ്ത്തിയത്.

സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ ആഹ്‌ളാദം.

എന്നാല്‍ പിന്നീടെത്തിയ സഞ്ജുവിനെ കൂട്ടുപിടിച്ച് ശ്രേയസ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചു. ജയത്തോടെ മൂന്നു മത്സര പരമ്പരയില്‍ 1-1 എന്ന നിലയില്‍ ഒപ്പമെത്താനും ഇന്ത്യക്കായി. പരമ്പരയിലെ മൂന്നാം മത്സരം 11-ന് ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കും.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സാണ് നേടിയത്. മധ്യനിര താരങ്ങളായ എയ്ഡന്‍ മര്‍ക്രം, റീസാ ഹെന്‍ഡ്രിക്‌സ് എന്നിവരുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളും ഹെന്റ്‌റിച്ച് ക്ല്ാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരുടെ അവസരോചിത ബാറ്റിങ്ങുമാണ് ദക്ഷിണാഫ്രിക്കയ്ക്കു തുണയായത്.

മര്‍ക്രം 89 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 79 റണ്‍സ് നേടിയപ്പോള്‍676പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറും സഹിത, 74 റണ്‍സായിരുന്നു ഹെന്‍ഡ്രിക്‌സിന്റെ സംഭാവന.

ക്ലാസന്‍ 26പന്തുകളില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറും സഹിതം 30 റണ്‍സ് നേടി പുറത്തായപ്പോള്‍ മില്ലര്‍ 34 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 35 റണ്‍സ് നേടി പുറത്താകാതെ നിന്നു. 31 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 25 റണ്‍സ് നേടിയ ജാനെമന്‍ മാലനാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

ഇന്ത്യക്കു വേണ്ടി 10 ഓവറില്‍ 38 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ബൗളിങ്ങില്‍ മികച്ചു നിന്നത്. ഷാര്‍ദ്ദൂല്‍ താക്കൂര്‍, അരങ്ങേറ്റക്കാരന്‍ ഷഹബാസ് അഹമ്മദ്, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി സിറാജിനു മികച്ച പിന്തുണ നല്‍കി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?