CRICKET

രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്: രാഹുലും ജഡേജയും ടീമിന് പുറത്ത്

പകരക്കാരായി മധ്യനിര ബാറ്റര്‍ സര്‍ഫ്രാസ് ഖാന്‍, ഇടംകൈയ്യന്‍ സ്പിന്നര്‍ സൗരഭ് കുമാര്‍, ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി

വെബ് ഡെസ്ക്

അടുത്തമാസം രണ്ടിന് വിശാഖപട്ടണത്ത് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് മധ്യനിര ബാറ്റര്‍ കെ എല്‍ രാഹുലും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പുറത്ത്. ഹൈദരാബാദില്‍ ഇന്നലെ സമാപിച്ച ഒന്നാം ടെസ്റ്റിനിടെയേറ്റ പരുക്കാണ് ഇരുതാരങ്ങള്‍ക്കും തിരിച്ചടിയായത്.

ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെയേറ്റ ഹാംസ്ട്രിങ് ഇന്‍ജുറിയാണ് ജഡേജയ്ക്ക് പുറത്തേക്കുള്ള വഴിതുറന്നത്. റണ്‍സ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് വലത് കാല്‍ത്തുടയുടെ പിന്നിലെ മസിലിനു പരുക്കേറ്റത്. തുടര്‍ന്ന് റണ്‍സ് പൂര്‍ത്തിയാക്കാനാകാതെ താരം റണ്ണൗട്ടാകുകയും ചെയ്തു.

നിര്‍ണായക സമയത്ത് ജഡേജയുടെ വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുകയും ചെയ്തു. മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. വലത് കാല്‍ത്തുടയുടെ മസിലിനു വേദന അനുഭവപ്പെടുന്നതിനേത്തുടര്‍ന്നാണ് രാഹുലിന് വിശ്രമം അനുവദിച്ചതെന്നു ബിസിസിഐ അറിയിച്ചു.

ഇവരുടെ പകരക്കാരായി മധ്യനിര ബാറ്റര്‍ സര്‍ഫ്രാസ് ഖാന്‍, ഇടംകൈയ്യന്‍ സ്പിന്നര്‍ സൗരഭ് കുമാര്‍, ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. രണ്ടാം ടെസ്റ്റിനുള്ള ആദ്യ ഇലവനില്‍ സര്‍ഫ്രാസും സുന്ദറും ടീമില്‍ ഇടംപിടിച്ചേക്കുമെന്നാണ് സൂചന.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി