CRICKET

ബുംറ ദ ഗോട്ട്! ബൗളർമാരുടെ ടെസ്റ്റ് റാങ്കില്‍ വീണ്ടും ഒന്നാമത്; ബാറ്റിങ്ങില്‍ ജയ്‌സ്വാള്‍ മൂന്നാമത്

ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനെ പിന്തള്ളിയാണ് നേട്ടം

വെബ് ഡെസ്ക്

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നേറ്റവുമായി ഇന്ത്യൻ താരങ്ങള്‍. ബൗളർമാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് ജസ്പ്രിത് ബുംറ തിരിച്ചെത്തി. 870 പോയിന്റോടെയാണ് താരം ഒന്നാമതെത്തിയത്. ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനെ പിന്തള്ളിയാണ് നേട്ടം. 869 പോയിന്റാണ് അശ്വിനുള്ളത്.

ആറാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബൗളർ. 809 പോയിന്റാണ് ജഡേജയ്ക്കുള്ളത്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ബുംറ ആദ്യമായി ടെസ്റ്റില്‍ ഒന്നാം റാങ്കിലെത്തിയത്. നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പേസറെന്ന അപൂർവതയോടെയായിരുന്നു ലോകനെറുകയിലന്ന് എത്തിയത്.

ബാറ്റിങ്ങില്‍ യുവതാരം യശസ്വി ജയ്സ്വാളാണ് വലിയ മുന്നേറ്റം നടത്തിയത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചെപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് എത്തി. ഇംഗ്ലണ്ടിന്റെ ജൊ റൂട്ടാണ് ഒന്നാമത്. ന്യൂസിലൻഡ് താരം കെയിൻ വില്യംസണ്‍ രണ്ടാമതും. ജയ്സ്വാളിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. 792 പോയിന്റാണ് താരത്തിനുള്ളത്. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ടോപ് സ്കോററായതാണ് താരത്തെ തുണച്ചത്.

ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം റാങ്കിലേക്ക് എത്താൻ വിരാട് കോഹ്ലിക്കായി. 724 പോയിന്റാണ് കോഹ്ലിക്കുള്ളത്.

അതേസമയം, രോഹിത് ശർമയ്ക്കും ഋഷഭ് പന്തിനും റാങ്കിങ്ങില്‍ തിരിച്ചടിയുണ്ടായി. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മോശം പ്രകടനം രോഹിതിനെ 15-ാം സ്ഥാനത്തേക്ക് പിന്തള്ളി. മൂന്ന് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് പന്ത് ഒൻപതാമതുമെത്തി.

ടീം റാങ്കിങ്ങില്‍ ഓസ്ട്രേലിയക്ക് പിന്നിലാണ് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഓസീസിന് 124 പോയിന്റും ഇന്ത്യയ്ക്ക് 120 പോയിന്റുമാണുള്ളത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി