CRICKET

ജെയ് ഷാ ഐസിസി ചെയര്‍മാന്‍, സ്ഥാനാരോഹണം എതിരില്ലാതെ

വെബ് ഡെസ്ക്

രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ (ഐസിസി) പുതിയ ചെയർമാനായി ജെയ് ഷാ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ബിസിസിഐയുടെ സെക്രട്ടറിയായ ജെയ്ഷാ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഐസിസി അധ്യക്ഷനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 37 കാരനായ ജെയ് ഷാ. ജഗ്മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവരാണ് നേരത്തെ ഐസിസി തലപ്പത്തെത്തിയ ഇന്ത്യക്കാർ. ഡിസംബര്‍ ഒന്നിന് ജെയ്ഷാ ചുമതലയേല്‍ക്കും.

അധികാര രാഷ്ട്രീയത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് തലപ്പത്തേക്ക് എത്തിയ ജെയ് ഷായുടെ വളര്‍ച്ച് സമാനതകളില്ലാത്തതായിരുന്നു. ഇരുപത്തിയൊന്നാം വയസില്‍ അഹമ്മദാബാദ് ക്രിക്കറ്റ് ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് അംഗമായാണ് ക്രിക്കറ്റ് ഭരണ രംഗത്തേക്ക് ജെയ് ഷാ ചുവടുവെച്ചത്. 2013 ല്‍തന്നെ ജെയ്ഷാ ജിസിഎ ജോയിന്റെ സെക്രട്ടറിയായി. അതുവഴി 2015 ല്‍ ബിസിസിഐ ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കെറ്റിങ് സമിതിയിലേക്കും കടന്നുവന്നു. 2019 വരെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റെ സ്‌ക്രട്ടറിയായി ജെയ് ഷാ തുടര്‍ന്നു. പിന്നീടാണ് ബിസിസഐയുടെ താക്കോല്‍ സ്ഥാനത്തെത്തുന്നത്.

2013 ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച ഐപിഎല്‍ കോഴ വിവാദത്തിന് പിന്നാലെ പിന്നാലെ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ ലോധാ സമിതി മുന്നോട്ട് വെച്ച നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും ബിസിസിഐ ഭരണസമിതിയില്‍ ഉണ്ടാക്കിയ തമലമുറമാറ്റത്തോടെ ജെയ് ഷാ ബിസിസിഐ സെക്രട്ടറിയായി. 2019 ലെ ബിസിസിഐ വാര്‍ഷിക യോഗത്തിത്തിന് പിന്നാലെ സൗരവ് ഗാംഗുലി പ്രസിഡന്റും ജെയ് ഷാ സെക്രട്ടറിയുമായി. 2022 ല്‍ ഗാംഗുലി പടിയിറങ്ങിയപ്പോഴും സെക്രട്ടറിയായി ജെയ് ഷാ തുടര്‍ന്നു. ഗാംഗുലിക്ക് പകരം ബിസിസിഐ അധ്യക്ഷനായത് മുന്‍ ക്രിക്കറ്റര്‍ റോജര്‍ ബിന്നിയെത്തി.

ഇക്കാലത്ത് ബിസിസിഐ പ്രസിഡന്റ് പദവിയെ അപ്രസക്തമാക്കി സെക്രട്ടറി സ്ഥാനം കൂടുതല്‍ ശക്തിയാര്‍ജിച്ചു. സകല തീരുമാനങ്ങളുമെടുക്കുന്നതും ബിസിസിഐയെ നിയന്ത്രിക്കുന്നതും സെക്രട്ടറിയായ ജെയ് ഷായായി മാറി. ബിസിസിഐയുടെ ഔദ്യോഗിക തീരുമാനങ്ങള്‍ പോലും ജെയ് ഷായുടെ പേഴ്‌സണല്‍ ട്വീറ്റിലേക്ക് ചുരുങ്ങി. വനിതാ ക്രിക്കറ്റ് കളിക്കാര്‍ക്ക് തുല്യ വേതനം നല്‍കുന്നതടക്കമുള്ള പരിഷ്‌കാര നടപടികള്‍ ജെയ് ഷായുടെ കാലത്താണ് ഉണ്ടായത്.എന്നാല്‍ ക്രിക്കറ്റ് നവീകരണത്തോക്കാള്‍ രാഷ്ട്രീയ അജണ്ടകള്‍ക്ക് പ്രാധാന്യം നല്‍കി ജെയ് ഷാ യുഗം പുരോഗമിക്കുന്നതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തലപ്പത്തേക്ക് ജെയ് ഷാ കടന്നുവരുന്നത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്