CRICKET

'ആകെമൊത്തം അലങ്കോലം'; ഇക്കോണമി ക്ലാസ്, 38 മണിക്കൂറിലധികം നീണ്ട വിമാനയാത്ര, ദുരിതം ചിത്രസഹിതം പങ്കുവെച്ച് ബെയർസ്റ്റോ

വെബ് ഡെസ്ക്

2023 ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യയിൽ എത്തിയശേഷം സന്നാഹ മത്സരങ്ങൾക്ക് ഗുവാഹത്തിയിലേക്ക് ഇക്കോണമി ക്ലാസ്സിൽ യാത്ര ചെയ്യേണ്ടി വന്നതിന്റെ ദുരിതം പങ്കുവെച്ച് ഇംഗ്ലണ്ട് താരം ബെയർസ്‌റ്റോ. ഗുവാഹത്തിയിൽ വെച്ച് നടക്കുന്ന ഇന്ത്യയുമായുള്ള ഏകദിന ലോകകപ്പ് സന്നാഹ മത്സരത്തിനായാണ് ഇംഗ്ലണ്ട് താരങ്ങൾ ഇന്ത്യയിൽ എത്തിയത്.

ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറും മുൻനിര ബാറ്ററുമാണ് ജോണി ബെയർസ്റ്റോ. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ 'ആകെമൊത്തം അലങ്കോലം' എന്ന കുറിപ്പോടെയാണ് 38 മണിക്കൂറിലധികം നീണ്ട വിമാനയാത്രയുടെ അനുഭവം ബെയർസ്റ്റോ പങ്കുവെച്ചത്.

ഇംഗ്ലണ്ടിൽ നിന്നു പുറപ്പെട്ട് ഇന്ത്യയിൽ എത്തിയതുൾപ്പെടെ വളരെ നീണ്ട വിമാനയാത്രയിൽ ക്ഷീണിതരായി ഇരിക്കുന്ന ഇംഗ്ലണ്ട് താരങ്ങൾ ജോസ് ബട്ലറേയും ക്രിസ് വോക്‌സിനേയും ബർസ്‌ടൗ പങ്കുവെച്ച ചിത്രത്തിൽ കാണാം.

"ആകെമൊത്തം അലങ്കോലം", "ലാസ്റ്റ് ലെഗ് ഇൻകമിംഗ്.... ഒരൊന്നര യാത്രയായിരുന്നു", "38 മണിക്കൂർ ആൻഡ് കൗണ്ടിംഗ്..." എന്നിങ്ങനെയുള്ള വാചകത്തോടൊപ്പം ബെയർസ്റ്റോ പങ്കുവെച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സംഘാടകരുടെ ഗുരുതര പിഴവാണിതെന്നാരോപിച്ച് നിരവധി ആരാധകർ സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തിയിട്ടുണ്ട്.

ലോകകപ്പിന് മുന്നോടിയായി രണ്ട് സന്നാഹ മത്സരങ്ങളാണ് ഇംഗ്ലണ്ടിനുള്ളത്. നാളെ ഇന്ത്യയുമായുള്ള മത്സരത്തിന് ശേഷം ഒക്ടോബർ രണ്ടിന് ഗുവാഹത്തിയിൽ വെച്ച് ബംഗ്ലാദേശിനെതിരെയാണ് ഇംഗ്ലണ്ടിന്റെ രണ്ടാം സന്നാഹ മത്സരം.

ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ ഇംഗ്ലണ്ടും ന്യൂസിലാന്റും തമ്മിലാണ് ആദ്യ പോരാട്ടം, 2019 ലോകകപ്പ് ഫൈനലിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ, അവസാന ഓവറിലൂടെ അട്ടിമറി വിജയം നേടി ലോകകപ്പ് സ്വന്തമാക്കിയത് ഇംഗ്ലണ്ടായിരുന്നു.

ഒക്ടോബർ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം, ഓസ്‌ട്രേലിയയാണ് എതിരാളികൾ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും