CRICKET

കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; സ്ഥലം വാങ്ങാന്‍ താത്പര്യപത്രം ക്ഷണിച്ച് കെസിഎ

സ്‌റ്റേഡിയം നിര്‍മിക്കാന്‍ അനുയോജ്യമായ 20-30 ഏക്കര്‍ സ്ഥലം വാങ്ങുവാനോ പാട്ടത്തിനെടുക്കാനോ ആണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നീക്കം

വെബ് ഡെസ്ക്

എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാനൊരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷന്‍. പദ്ധതിയുടെ ഭാഗമായി താത്പര്യപത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് കെസിഎ പത്രപരസ്യം നല്‍കി. എറണാകുളം ജില്ലയില്‍ സ്‌റ്റേഡിയം നിര്‍മിക്കാന്‍ അനുയോജ്യമായ 20-30 ഏക്കര്‍ സ്ഥലം വാങ്ങുവാനോ പാട്ടത്തിനെടുക്കാനോ ആണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നീക്കം.

എറണാകുളം നഗരത്തില്‍ നിന്നും പരമാവധി 30 കിലോമീറ്റര്‍ അകലെയുള്ള ഭൂമിക്കാണ് കെഎസിഎ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. നെല്‍പ്പാടമോ കൃഷിയിടമോ ആകാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്. റെയില്‍വേ സ്റ്റേഷന്റെയും എയര്‍പോര്‍ട്ടിന്റെയും സമീപത്തുള്ള ഭൂമിയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുമെന്നാണ് കെസിഎയുടെ നിലപാട്.

നിര്‍ദിഷ്ട ഭൂമിയുടെ ഒരു ഭാഗവും ഡാറ്റാ ബാങ്കില്‍ നെല്‍പ്പാടമോ തണ്ണീര്‍ത്തടമോ ആയി ഉള്‍പ്പെടുന്നതായിരിക്കരുത്. ഗതാഗതം സുഗമമാക്കുന്നതിന് കുറഞ്ഞത് 15 മീറ്റര്‍ നേരിട്ടുള്ള റോഡ് പ്രവേശനം പ്രദേശത്തേക്ക് ഉണ്ടായിരിക്കണമെന്നും കെസിഎ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ടെന്‍ഡര്‍ നോട്ടീസ് വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ