ലേലപ്പട്ടികയില്‍ 333 താരങ്ങള്‍, വിളിച്ചെടുക്കാന്‍ 10 ടീമുകള്‍, സ്വന്തമാക്കാവുന്ന താരങ്ങളുടെ എണ്ണം 77, അതില്‍ 30 പേര്‍ വിദേശികള്‍, ഫ്രാഞ്ചൈസികള്‍ എല്ലാത്തിനും കൂടി ചെലവഴിക്കാവുന്ന പരമാവധി തുക 262.95 കോടി. ലോകത്തിന്റെ വാണിജ്യ തലസ്ഥാനമായ ദുബായ് നഗരത്തില്‍ നാളെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന കുട്ടിക്രിക്കറ്റ് പൂരത്തിന് മുന്നോടിയായുള്ള മെഗാലേലം അരങ്ങേറുമ്പോള്‍ , ആര്‍ക്കൊക്കെ ആരെയൊക്കെ കിട്ടും. കൂട്ടലും കിഴിക്കലുമായി തലപുകയ്ക്കുകയാണ് ആരാധകര്‍. ലേലത്തില്‍ ഓരോ ടീമിനും എത്ര തുക വീതം ചെലവഴിക്കാം, ഓരോ ടീമിനും നികത്താനുള്ള സ്ലോട്ടുകള്‍ ഏതൊക്കെയെന്നു നോക്കാം
ചെന്നൈ സൂപ്പര്‍ കിങ്‌സ്
പരമാവധി ചെലവഴിക്കാവുന്ന തുക: 31.40 കോടി
ഒഴിവുള്ള സ്ലോട്ട്:- ആറ്(മൂന്ന് ഓവര്‍സീസ്)
നികത്തേണ്ട പ്രധാന പൊസിഷനുകള്‍: വിരമിച്ച മധ്യനിര താരം അമ്പാട്ടി റായിഡുവിന് ഒരു പകരക്കാരനെ വേണം. മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ്ങിന് കെല്‍പുള്ള ഒരു ഇന്ത്യന്‍ ബാറ്ററെ വേണം. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ പരിഗണിക്കാനാകുന്ന ഒരു വിദേശ പേസറെയും ഒരു ഇന്ത്യന്‍ പേസറെയും വേണം.
നിലനിര്‍ത്തിയ താരങ്ങള്‍:- മഹേന്ദ്ര സിങ് ധോണി, ഡെവണ്‍ കോണ്‍വെ, ഋതുരാജ് ഗെയ്ക്‌വാദ്, അജിന്‍ക്യ രഹാനെ, ഷെയ്ഖ് റഷീദ്, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റ്‌നര്‍, മൊയീന്‍ അലി, ശിവം ദുബെ, നിഷാന്ത് സിന്ധു, അജയ് മണ്ഡല്‍, രാജ്‌വര്‍ധന്‍ ഹങ്ഗര്‍ഗേക്കര്‍, ദീപക് ചാഹര്‍, മഹീഷ് തീക്ഷ്ണ, മുകേ് ചൗധരി, പ്രശാന്ത് സോളങ്കി, സിമര്‍ജീത് സിങ്, തുഷാര്‍ ദേശ്പാണ്ഡെ, മതീഷ പതിരണ.
മുംബൈ ഇന്ത്യന്‍സ്
പരമാവധി ചെലവഴിക്കാവുന്ന തുക:- 17.75 കോടി
ഒഴിവുള്ള സ്ലോട്ട്:- എട്ട്(നാല് ഓവര്‍സീസ്)
നികത്തേണ്ട പ്രധാന പൊസിഷനുകള്‍:- ഐപിഎല്‍ ചരിത്രത്തില്‍ ആധിപത്യം പുലര്‍ത്തിയ സീസണുകളില്‍ എല്ലാം തന്നെ മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡില്‍ രണ്ട് ഓവര്‍സീസ് പേസര്‍മാര്‍ ഉണ്ടായിട്ടുണ്ട്. അതിലൊന്ന് ഓള്‍റൗണ്ടറുമായിരുന്നു. അതേ കോമ്പിനേഷന്‍ നിലനിര്‍ത്താനാകും അവര്‍ ഇക്കുറിയും ശ്രമിക്കുക. രണ്ട് വിദേശ പേസര്‍മാരെയാണ് അവര്‍ നോട്ടമിടുന്നത്, ലഭിച്ചില്ലെങ്കില്‍ ഒരു വിദേശ പേസറെയും ഒരുസ്പിന്‍ ഓള്‍റൗണ്ടറെയും സ്വന്തമാക്കിയേക്കും.
നിലനിര്‍ത്തിയ താരങ്ങള്‍:- രോഹിത് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ടീം ഡേവിഡ്, വിഷ്ണു വിനോദ്, അര്‍ജുന്‍ തെണ്ടുല്‍ക്കര്‍, ഷംസ് മുലാനി, നെഹാല്‍ വധേര, ജസ്പ്രീത് ബുംറ, കുമാര്‍ കാര്‍ത്തികേ, പീയുഷ് ചൗള, ആകാശ് മധ്‌വാള്‍, ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്.
ഗുജറാത്ത് ടൈറ്റന്‍സ്
പരമാവധി ചെലവഴിക്കാവുന്ന തുക:- 38.15 കോടി
ഒഴിവുള്ള സ്ലോട്ട്:- എട്ട്(രണ്ട് ഓവര്‍സീസ്)
നികത്തേണ്ട പ്രധാന പൊസിഷനുകള്‍:- ടൈറ്റന്‍സിനെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ഒരു പൊസിഷനാണ് നികത്താനുള്ളത്. ആദ്യ രണ്ട് സീസണില്‍ തങ്ങളെ നയിച്ച നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെന്ന ഓള്‍റൗണ്ടറുടെ പകരക്കാരനെ കണ്ടെത്തണം. അതിനായി ഒരു ബാറ്റിങ് ഓള്‍റൗണ്ടര്‍ അല്ലെങ്കില്‍ ബൗളിങ് ഓള്‍റൗണ്ടറിനെയാണ് അവര്‍ അന്വേഷിക്കുന്നത്. കൂടാതെ ടീം വിട്ട വെസ്റ്റിന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫിന് പകരം ഒരു വിദേശ പേസറെയും വിക്കറ്റ് കീപ്പര്‍ വിദ്ധിമാന്‍ സാഹയ്ക്കു ബായ്ക്കപ്പായി ഒരു യുവ ഇന്ത്യന്‍ കീപ്പറെയുമാണ് അവര്‍ക്ക് വേണ്ടത്.
നിലനിര്‍ത്തിയ താരങ്ങള്‍:- ഡേവിഡ് മില്ലര്‍, ശുഭ്മാന്‍ ഗില്‍, മാത്യു വേഡ്, വൃദ്ധിമാന്‍ സാഹ, കെയ്ന്‍ വില്യംസണ്‍, അഭിനവ് മനോഹര്‍, സായ് സുദര്‍ശന്‍, ദര്‍ശന്‍ നല്‍കണ്ഡെ, വിജയ് ശങ്കര്‍, ജയന്ത് യാദവ്, രാഹുല്‍ തെവാട്ടി, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്, റാഷിദ് ഖാന്‍, ജോഷ് ലിറ്റില്‍, മോഹിത് ശര്‍മ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
പരമാവധി ചെലവഴിക്കാവുന്ന തുക:- 32.70 കോടി
ഒഴിവുള്ള സ്ലോട്ട്:- 12(നാല് ഓവര്‍സീസ്)
നികത്തേണ്ട പ്രധാന പൊസിഷനുകള്‍:- രണ്ട് വിദേശ പേസര്‍മാരെയാണ് നൈറ്റ് റൈഡേഴ്‌സിന് വളരെ അത്യാവശ്യമായി വേണ്ടത്. അതിലൊന്ന് ഓള്‍റൗണ്ടര്‍ റോള്‍ വഹിക്കാന്‍ കെല്‍പുള്ള ആളാകണം. കൂടാതെ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെയും അവര്‍ തേടുന്നുണ്ട്.
നിലനിര്‍ത്തിയ താരങ്ങള്‍:- നിതീഷ് റാണ, റിങ്കു സിങ്, റഹ്മാനുള്ള ഗുര്‍ബാസ്, ശ്രേയസ് അയ്യര്‍, ജേസണ്‍ റോയ്, അനുകുല്‍ റോയ്, ആന്ദ്രെ റസല്‍, വെങ്കിടേഷ് അയയര്‍, സുയാഷ് ശര്‍മ, ഹര്‍ഷിത് റാണ, സുനില്‍ നരെയ്ന്‍, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
പരമാവധി ചെലവഴിക്കാവുന്ന തുക:- 23.25 കോടി
ഒഴിവുള്ള സ്ലോട്ട്:- ആറ്(മൂന്ന് ഓവര്‍സീസ്)
നികത്തേണ്ട പ്രധാന പൊസിഷനുകള്‍:- കഴിഞ്ഞ സീസണുകളില്‍ ടീമിനായി മികച്ച പ്രകടനം കാഴ്ചവച്ച രണ്ട് പ്രധാന ബൗളര്‍മാരുടെ പകരക്കാരെയാണ് ബാംഗ്ലൂര്‍ തേടുന്നത്. സ്പിന്നര്‍ വാനിന്ദു ഹസരംഗയ്ക്കും പേസര്‍ ഹര്‍ഷിത് പട്ടേലിനും പകരക്കാരെ വേണം. കൂടാതെ ജോഷ് ഹേസില്‍വുഡിനു പകരമായി ഒരു വിദേശ പേസറെയും ടീമിന് അത്യാവശ്യമാണ്. ഇതിനു പുറമേ ഷഹബാസ് അഹമ്മദിനു പകരം ഒരു ഇന്ത്യന്‍ ഓള്‍റൗണ്ടറെയോ ഫിനിഷറെയോ നോക്കുന്നുണ്ട്.
നിലനിര്‍ത്തിയ താരങ്ങള്‍:- ഫാഫ് ഡുപ്ലീസിസ്, രജത് പട്ടീദാര്‍, വിരാട് കോഹ്ലി, അനുജ് റാവത്ത്, ദിനേഷ് കാര്‍ത്തിക്, സുയാഷ് പ്രഭുദേശായി, വില്‍ ജാക്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലോംറോര്‍, കരണ്‍ ശര്‍മ, മനോജ് ഭണ്ഡാഗെ, ആകാശ്ദീപ്, മുഹമ്മദ് സിറാജ്, റീസ് ടോപ്ലി, ഹിമാന്‍ഷു ശര്‍മ, രാജന്‍ കുമാര്‍, വൈശാഖ് വിജയ്കുമാര്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
പരമാവധി ചെലവഴിക്കാവുന്ന തുക:- 34 കോടി
ഒഴിവുള്ള സ്ലോട്ട്:- ആറ്(മൂന്ന് ഓവര്‍സീസ്)
നികത്തേണ്ട പ്രധാന പൊസിഷനുകള്‍:- ഒരു വിദേശ ബാറ്റിങ്/ബൗളിങ് ഓള്‍റൗണ്ടറിനെയും ഒരു ഇന്ത്യന്‍ ബാറ്ററെയുമാണ് ടീമിന് അത്യാവശ്യം വേണ്ടത്. കൂടാതെ ഒരു വിദേശ റിസ്റ്റ് സ്പിന്നറെയും.
നിലനിര്‍ത്തിയ താരങ്ങള്‍:- അബ്ദുള്‍ സമദ്, എയ്ഡന്‍ മര്‍ക്രം, രാഹുല്‍ ത്രിപാഠി, ഗ്ലെന്‍ ഫിലിപ്‌സ്, മായങ്ക് അഗര്‍വാള്‍, ഹെന്റ്‌റിച്ച് ക്ലാസന്‍, അന്‍മോല്‍പ്രീത് സിങ്, ഉപേന്ദ്ര യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ, മാര്‍ക്കോ യാന്‍സെന്‍, വാഷിങ്ടണ്‍ സുന്ദര്‍, സന്‍വീര്‍ സിങ്, ഭുവനേശ്വര്‍ കുമാര്‍, ഫസല്‍ഹഖ് ഫറൂഖി, ടി നടരാജന്‍, ഉമ്രാന്‍ മാലിക്, മായങ്ക് മര്‍ഖണ്ഡെ.
ഡല്‍ഹി ക്യാപിറ്റല്‍സ്
പരമാവധി ചെലവഴിക്കാവുന്ന തുക:- 28.95 കോടി
ഒഴിവുള്ള സ്ലോട്ട്:- ഒമ്പത്(നാല് ഓവര്‍സീസ്)
നികത്തേണ്ട പ്രധാന പൊസിഷനുകള്‍:- ഒരു വിദേശ പേസ് ബൗളിങ് ഓള്‍റൗണ്ടറെയും ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെയും ഇന്ത്യന്‍ ഫിനിഷറെയുമാണ് ക്യാപിറ്റല്‍സ് തേടുന്നത്.
നിലനിര്‍ത്തിയ താരങ്ങള്‍:- ഋഷഭ് പന്ത്, ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, യഷ് ദുള്‍, അഭിഷേക് പോറല്‍, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, മിച്ചല്‍ മാര്‍ഷ്, പ്രവീണ്‍ ദുബെ, വിക്കി ഓസ്‌വാള്‍, ആന്റ്‌റിച്ച് നോര്‍ക്യെ, കുല്‍ദീപ് യാദവ്, ലുങ്കി എന്‍ഗിഡി, ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശര്‍മ, മുകേഷ് കുമാര്‍
പഞ്ചാബ് കിങ്‌സ്
പരമാവധി ചെലവഴിക്കാവുന്ന തുക:- 291.0 കോടി
ഒഴിവുള്ള സ്ലോട്ട്:- എട്ട്(രണ്ട് ഓവര്‍സീസ്)
നികത്തേണ്ട പ്രധാന പൊസിഷനുകള്‍:- ഒഴിവാക്കിയ ഇന്ത്യന്‍ യുവതാരം ഷാരൂഖ് ഖാന് പകരം ഒരു ഇന്ത്യന്‍ ബാറ്റിങ് ഓള്‍റൗണ്ടറിനെയും ഒരു വിദേശ പേസ് ബൗളിങ് ഓള്‍റൗണ്ടറിനെയുമാണ് പഞ്ചാബ് അത്യാവശ്യമായി തേടുന്നത്.
നിലനിര്‍ത്തിയ താരങ്ങള്‍:- ശിഖര്‍ ധവാന്‍, ജിതേഷ് ശര്‍മ, ജോണി ബെയര്‍സ്‌റ്റോ, പ്രഭ്‌സിമ്രാന്‍ സിങ്, ലിയാം ലിവിങ്‌സ്റ്റണ്‍, അഥര്‍വ തായ്‌ഡെ, റിഷി ധവാന്‍, സാം കറന്‍, സിക്കന്ര്‍ റാസ, ശിവം സിങ്, ഹര്‍പ്രീത് ബ്രാര്‍, അര്‍ഷ്ദീപ് സിങ്, കാഗിസോ റബാഡ, നഥാന്‍ എല്ലിസ്, രാഹുല്‍ ചഹാര്‍, വിദ്വത് കവേരപ്പ, ഹര്‍പ്രീത് ഭാട്യ.
രാജസ്ഥാന്‍ റോയല്‍സ്
പരമാവധി ചെലവഴിക്കാവുന്ന തുക:- 14.50 കോടി
ഒഴിവുള്ള സ്ലോട്ട്:- എട്ട്(മൂന്ന് ഓവര്‍സീസ്)
നികത്തേണ്ട പ്രധാന പൊസിഷനുകള്‍:- ഒരു വിദേശ ബാറ്ററെയോ, ബാറ്റിങ് ഓള്‍റൗണ്ടറെയോ ആണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന് പ്രധാനമായും വേണ്ടത്. കൂടാതെ ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ ബാക്കപ്പായി ഒരു വിദേശ പേസറെയും അവര്‍ ലക്ഷ്യം വയ്ക്കുന്നു.
നിലനിര്‍ത്തിയ താരങ്ങള്‍:- സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്മയര്‍, യശ്വസി ജയ്‌സ്വാള്‍, ധ്രൂവ് ജൂറല്‍, റിയാന്‍ പരാഗ്, ഡോണോവന്‍ ഫെരെയ്‌ര, കുനാല്‍ റാഥോര്‍, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് സെന്‍, നവ്ദീപ് സൈനി, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, യൂസ്‌വേന്ദ്ര ചഹാല്‍, ആദം സാംപ, പ്രസിദ്ധ് കൃഷ്ണ.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
പരമാവധി ചെലവഴിക്കാവുന്ന തുക:- 13.15 കോടി
ഒഴിവുള്ള സ്ലോട്ട്:- ആറ്(രണ്ട് ഓവര്‍സീസ്)
നികത്തേണ്ട പ്രധാന പൊസിഷനുകള്‍:- ഗുജറാത്ത് ടൈറ്റന്‍സിന് കൈമാറിയ ഇന്ത്യന്‍ പേസര്‍ ആവേശ് ഖാന് പകരം ഒരു ഇന്ത്യന്‍ ഓള്‍റൗണ്ടറെയാണ് പ്രധാനമായും സൂപ്പര്‍ ജയന്റ്‌സ് തേടുന്നത്.
നിലനിര്‍ത്തിയ താരങ്ങള്‍:- കെഎല്‍ രാഹുല്‍, ക്വിന്റണ്‍ ഡി കോക്ക്, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, ദീപക് ഹൂഡ, കെ ഗൗതം, ക്രുണാല്‍ പാണ്ഡ്യ, കൈല്‍ മേയേഴ്‌സ്, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, പ്രേരക് മങ്കാദ്, യുദ്ധ്‌വിര്‍ സിങ്, മാര്‍ക്ക് വുഡ്, മായങ്ക് യാദവ്, മൊഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌ണോയ്, യാഷ് താക്കൂര്‍, അമിത് മിശ്ര, നവീന്‍ ഉള്‍ ഹഖ്.