CRICKET

ഗംഭീറിന് പകരം കാലിസോ? പരിശീലകനെ തേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

വെബ് ഡെസ്ക്

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ സ്ഥാനമേല്‍ക്കുന്നതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) പകരക്കാരനെ തേടുകയാണ്. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേശകനാണ് ഗൗതം ഗംഭീര്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പരിഗണിക്കപ്പെടുന്നവരില്‍ മുന്‍നിരയില്‍ ഉള്ളത് ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്രിക്കറ്റ് താരവും കെകെആറിന്റെ മുന്‍ പരിശീലകനുമായ ജാക്ക് കാലിസാണ്. ചന്ദ്രകാന്ത് പണ്ഡിറ്റാണ് നിലവില്‍ കെകെആറിന്റെ മുഖ്യ പരിശീലകന്‍.

2012ലും 2014ലും കെകെആര്‍ ഐപിഎല്‍ കിരീടം നേടിയപ്പോള്‍ ജാക്ക് കാലിസ് ടീമിന്റെ ഭാഗമായിരുന്നു. ഗംഭീറായിരുന്നു അന്നത്തെ ടീം ക്യാപ്റ്റന്‍. 2014ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ 2015ല്‍ അദ്ദേഹത്തെ കൊല്‍ക്കത്തയുടെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി നിയമിച്ചു. ടീമിന്റെ പരിശീലകനായിരുന്ന ട്രെവര്‍ ബേലിസ് സ്ഥാനമൊഴിഞ്ഞതോടെ കാലിസ് ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റു. ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി സ്ഥാനമേല്‍ക്കുന്നതോടെ കൊല്‍ക്കത്തയുടെ നിലവിലെ ബാറ്റിങ് കണ്‍സള്‍ട്ടന്റായ അഭിഷേക് നായര്‍ ഗംഭീറിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെ ഭാഗമാകും എന്നാണ് സൂചന. അതിനാല്‍ തന്നെ ഈ സ്ഥാനത്തേക്കും പുതിയ നിയമനമുണ്ടായേക്കും.

ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പായി ഗംഭീര്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കും. ഇന്ത്യയുടെ മുന്‍ ഓപ്പണറായ രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ടത്. കഴിഞ്ഞമാസത്തെ ഇന്ത്യയുടെ ടി20 ലോകകപ്പ് ജയത്തോടെ ദ്രാവിഡിന്റെ പരിശീലക കാലാവധി അവസാനിച്ചിരുന്നു. 2007ലും 2011ലും ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ ഗൗതം ഗംഭീര്‍ ടീമിന്റെ ഭാഗമായായിരുന്നു. 42ാമത്തെ വയസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകുന്ന ഗംഭീര്‍ ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?