CRICKET

കെ എൽ രാഹുൽ ഫിറ്റ്നസ് വീണ്ടെടുത്തില്ല; ഏഷ്യാകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് പുറത്ത്

സെപ്റ്റംബര്‍ നാലിന് വീണ്ടും ഫിറ്റ്നസ് പരിശോധിച്ച ശേഷം തുടർ തീരുമാനമെന്ന് പരിശീലകൻ രാഹുല്‍ ദ്രാവിഡ്

വെബ് ഡെസ്ക്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ഏഷ്യാകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാകും. പാകിസ്താന്‍, നേപ്പാള്‍ എന്നിവര്‍ക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ താരം കളിക്കില്ലെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് അറിയിച്ചത്. ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാലാണ് താരം മാറിനില്‍ക്കുന്നതെന്ന് പരിശീലകന്‍ വ്യക്തമാക്കി.

''കെ എല്‍ രാഹുല്‍ ഒരാഴ്ച ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. നന്നായി കളിക്കുന്നുണ്ട്, നല്ല പുരോഗതിയുമുണ്ട് പക്ഷേ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരങ്ങളിൽ അദ്ദേഹത്തിന് പങ്കെടുക്കാനാകില്ല,'' ദ്രാവിഡ് വ്യക്തമാക്കി. കുറച്ചു ദിവസം കൂടി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടരുമെന്നും സെപ്റ്റംബര്‍ നാലിന് വീണ്ടും ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷം തുടർ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാഹുലിന് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് നേരത്തെ സ്‌ക്വാഡ് പ്രഖ്യാപനത്തിനിടെ ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നു.

രാഹുലിനെ ടീമില്‍ തിരഞ്ഞെടുത്തത് മുതല്‍ അദ്ദേഹത്തിന്റെ ഫിറ്റ്‌സനസിനെക്കുറിച്ചുള്ള ആശങ്കകളും ഉയര്‍ന്നിരുന്നു. രാഹുലിന് ബാക്കപ്പ് ആയാണ് സഞ്ജു സാംസണെ ടീമിലെടുത്തത്. അതിനാല്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജുവിന് അവസരം കിട്ടുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പറായി എത്താനുള്ള സാധ്യതയാണ് കൂടുതല്‍.

ഇന്ത്യ സെപ്തംബര്‍ 2 ന് തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്താനെയും തുടര്‍ന്ന് സെപ്റ്റംബര്‍ നാലിന് നേപ്പാളിനെയും നേരിടും

ശ്രേയസ് അയ്യര്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതായും പരിശീലന സെഷനുകളില്‍ പങ്കെടുത്തതായും ദ്രാവിഡ് പറഞ്ഞു. '' ശ്രേയസ് അയ്യര്‍ പരിശീലന സെഷനുകളിലെല്ലാം പങ്കെടുത്തിട്ടുണ്ട്. ഏഷ്യാകപ്പില്‍ അദ്ദേഹത്തിന് കളിക്കാന്‍ അവസരമൊരുക്കും'' ദ്രാവിഡ് വ്യക്തമാക്കി. ഇന്ത്യ സെപ്തംബര്‍ 2 ന് തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്താനെയും തുടര്‍ന്ന് സെപ്റ്റംബര്‍ നാലിന് നേപ്പാളിനെയും നേരിടും. ശ്രീലങ്കയിലെത്തിയ ശേഷം കാന്‍ഡിയില്‍ സെപ്റ്റംബര്‍ ഒന്നാം തീയതി നടക്കുന്ന അവസാന പരിശീലന സെഷന് ശേഷമാകും പാകിസ്താനെതിരായ പ്ലേയിങ് ഇലവനെ ഇന്ത്യ തീരുമാനിക്കുക.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം