ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മേല്‍വിലാസമുണ്ടാക്കാന്‍ ശ്രമിക്കുന്ന ത്രിപുര ക്രിക്കറ്റ് ടീമിന് ഇനി ദക്ഷിണാഫ്രിക്കന്‍ മുന്‍ താരത്തിന്റെ സഹായം. ത്രിപുര ക്രിക്കറ്റ് ടീമിന്റെ കണ്‍സള്‍ട്ടന്റായി ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നറിനെ നിയമിച്ചു. ത്രിപുര ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് തിമിര്‍ ചന്ദയാണ് ഇക്കാര്യം അറിയിച്ചത്.
താരം ഈ ശനിയാഴ്ച അഗര്‍ത്തലയില്‍ എത്തി സ്ഥാനമേറ്റെടുക്കുമെന്നു ചന്ദ വ്യകതമാക്കി. വരുന്ന ആഭ്യന്തര സീസണിലേക്കാണ് ക്ലൂസ്‌നറുടെ സേവനം തേടിയിരിക്കുന്നത്. സീസണില്‍ 100 ദിവസം താരം ത്രിപുര ക്രിക്കറ്റ് ടീമിനൊപ്പം ഉണ്ടായിരിക്കുമെന്നും ചന്ദ വ്യക്തമാക്കി.
ത്രിപുര ക്രിക്കറ്റ് അസോസിയേഷന്റെ വെബ്‌സൈറ്റില്‍ നല്‍കിയ പരസ്യം കണ്ട് ക്ലൂസ്‌നര്‍ അപേക്ഷിക്കുകയായിരുന്നെന്ന് ചന്ദ പറഞ്ഞു. ക്ലൂസ്‌നറിനു പുറമേ ശ്രീലങ്കന്‍ ദേശീയ ടീം മുന്‍ പരിശീലകന്‍ ഡേവ് വാട്‌മോറും തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നും ചന്ദ പറഞ്ഞു.
1999 ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനല്‍ കളിച്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമംഗമായിരുന്നു ക്ലൂസ്‌നര്‍. അന്ന് സെമിഫൈനലില്‍ ഓസ്‌ട്രേലിയയോട് ടൈ ആയി ദക്ഷിണാഫ്രിക്ക ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ താരം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 49 ടെസ്റ്റുകളും 171 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 1906 റണ്‍സും 80 വിക്കറ്റുകളും നേടിയ താരം ഏകദിനത്തില്‍ 3576 റണ്‍സും 192 വിക്കറ്റുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ടെസ്റ്റില്‍ നാലും ഏകദിനത്തില്‍ രണ്ടും സെഞ്ചുറികളും സ്വന്തം പേരിലുണ്ട്.