CRICKET

കോഹ്ലിക്ക് സെഞ്ചുറി നഷ്ടം; പഞ്ചാബിനെതിരേ റണ്‍മഴയുമായി റോയല്‍ ചലഞ്ചേഴ്‌സ്

സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെ പുറത്തായ വിരാട് കോഹ്ലിയുടെയും അര്‍ധസെഞ്ചുറി നേടിയ രജത് പാട്ടീദാറിന്റെയും മികച്ച പ്രകടനമാണ് അവര്‍ക്ക് തുണയായത്

വെബ് ഡെസ്ക്

കിങ് കോഹ്ലി ഒരിക്കല്‍ക്കൂടി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ പഞ്ചാബ് കിങ്‌സിനെതിരേ റണ്‍മഴ പെയ്യിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു. ഇന്ന് ധരംശാലയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് നേടിയത്.

സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെ പുറത്തായ വിരാട് കോഹ്ലിയുടെയും അര്‍ധസെഞ്ചുറി നേടിയ രജത് പാട്ടീദാറിന്റെയും മികച്ച പ്രകടനമാണ് അവര്‍ക്ക് തുണയായത്.

കോഹ്ലി 47 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ആറ് സിക്‌സറുകളും സഹിതം 92 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ 23 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ആറ് സിക്‌സറുകളും സഹിതം 55 റണ്‍സായിരുന്നു പാട്ടീദാറിന്റെ സംഭാവന.

ഇവര്‍ക്കു പുറമേ 27 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 46 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

നായകനും ഓപ്പണറുമായ ഫാഫ് ഡുപ്ലീസിസ്, മധ്യനിര താരങ്ങളായ വില്‍ ജാക്‌സ്(12), ദിനേഷ് കാര്‍ത്തിക്(18), മഹിപാല്‍ ലോംറോര്‍ എന്നിവര്‍ നിരാശപ്പെടുത്തി. പഞ്ചാബിനു വേണ്ടി മൂന്നു വിക്കറ്റ് നേടിയ മുന്‍ ആര്‍സിബി താരം കൂടിയായ ഹര്‍ഷല്‍ പട്ടേലാണ് ബൗളിങ്ങില്‍ മികച്ചു നിന്നത്.

രണ്ടു വിക്കറ്റുകളുമായി യുവതാരം വിദ്വത് കവരപ്പ, ഓരോ വിക്കറ്റുകളുമായി അര്‍ഷ്ദീപ് സിങ്, സാം കറന്‍ എന്നിവര്‍ മികച്ച പിന്തുണ നല്‍കി.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം