CRICKET

ക്രുണാലും പൂരനും രക്ഷകരായി; പഞ്ചാബിനെതിരേ ലഖ്‌നൗ മികച്ച സ്‌കോറില്‍

ആദ്യം ബാറ്റിങ്ങിനിറങ്ങിയ അവര്‍ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ആദ്യം ജയം തേടിയിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മികച്ച സ്‌കോര്‍. ഇന്ന് സ്വന്തം തട്ടകത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ ആദ്യം ബാറ്റിങ്ങിനിറങ്ങിയ അവര്‍ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെയും മികച്ച ബാറ്റിങ് കാഴ്ചവച്ച ക്രുണാല്‍ പാണ്ഡ്യ, താല്‍ക്കാലിക നായകന്‍ നിക്കോളാസ് പൂരന്‍ എന്നിവരുടെ പ്രകടനങ്ങളുമാണ് അവര്‍ക്ക് തുണയായത്.

ഡി കോക്ക് 38 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 54 റണ്‍സ് നേടിയപ്പോള്‍ പൂരന്‍ 21 പന്തുകളില്‍ നിന്ന് മൂന്നു വീതം സിക്‌സറുകളും ബൗണ്ടറികളും സഹിതം 42 റണ്‍സ് നേടി. ക്രുണാല്‍ 22 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 43 റണ്‍സുമായി പുറത്താകാതെ നിന്നു.

നായകന്‍ കെഎല്‍ രാഹുലിനെ ഇംപാക്ട് പ്ലെയറാക്കിയാണ് ലഖ്‌നൗ ഇറങ്ങിയത്. പരുക്ക് കാരണം ബാറ്റിങ്ങിനു മാത്രം ഇറങ്ങിയ രാഹുലിന് പക്ഷേ തിളങ്ങാനായില്ല. ഒമ്പത് പന്തില്‍ 15 റണ്‍സ് നേടി താരം പുറത്തായി. പഞ്ചാബിനു വേണ്ടി നാലോവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സാം കറനാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റുകളുമായി അര്‍ഷ്ദീപ് സിങ്ങും ഓരോ വിക്കറ്റുകളുമായി കാഗിസോ റബാഡ, രാഹുല്‍ ചഹാര്‍ എന്നിവരും മികച്ച പിന്തുണ നല്‍കി.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം