CRICKET

മലയാളി താരം മിന്നു മണി ഇന്ത്യ എ ടീമിനെ നയിക്കും ; ക്യാപ്റ്റൻ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി താരം

ഇംഗ്ലണ്ട് എ ടീമിനെതിരായ പരമ്പരയിലാണ് മിന്നു ഇന്ത്യൻ എ ടീമിനെ നയിക്കുക

വെബ് ഡെസ്ക്

ഇംഗ്ലണ്ട് എ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ ബിസിസിഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക. നവംബർ 29, ഡിസംബർ ഒന്ന്, മൂന്ന് തിയതികളിലായിട്ടാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.

വയനാട് മാനന്തവാടി സ്വദേശിയായ മിന്നു ഇന്ത്യൻ ജേഴ്സിയിലെത്തുന്ന ആദ്യ മലയാളി വനിതാ താരം കൂടിയാണ്.

ജൂലൈയിൽ നടന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലൂടെയാണ് മിന്നുവിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. ഇതുവരെ നാല് ടി20 മത്സരങ്ങളിൽ ഭാഗമായിട്ടുണ്ട്. 2019ൽ ബംഗ്ലദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിലും അംഗമായിരുന്നു. അടുത്തിടെ നടന്ന ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ടീമിലും മിന്നു കളിച്ചിരുന്നു.

ബംഗ്ലാദശിനെതിരായ മത്സരത്തിൽ അന്താരാഷ്ട്ര അരങ്ങേറ്റ പരമ്പരയിൽ തന്നെ അഞ്ച് വിക്കറ്റുകൾ മിന്നുമണി സ്വന്തമാക്കിയിരുന്നു.

പതിനാറാം വയസ്സിലാണ് മിന്നു കേരള ക്രിക്കറ്റ് ടീമിലെത്തുന്നത്. 10 വർഷമായി കേരള ടീമിലെ അംഗമാണ്. ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഓൾറൗണ്ടർ കൂടിയാണ്.

ഇന്ത്യ എ ടീം: മിന്നു മണി, കനിക അഹൂജ, ഉമ ചേത്രി, ശ്രേയങ്ക പാട്ടീല്‍, ഗൊങ്കടി തൃഷ, വൃന്ദ ദിനേശ്, ഗ്‌നാനന്ദ ദിവ്യ, അരുഷി ഗോയല്‍, അനുഷ ബരേഡി, മോണിക്ക പട്ടേല്‍, കാഷ്വീ ഗൗതം, ജിന്‍ഡിമമി കലിത, പ്രകാശിത് നായ്ക്, ദിഷ കസട്, രാഷി കനോജിയ, മന്നത് കശ്യപ്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി