CRICKET

ബുംറയ്ക്കു പകരം സിറാജ്‌

നടുവിന് പരുക്കേറ്റ ജസ്പ്രീത്‌ ബുംറ നിലവില്‍ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണ്

വെബ് ഡെസ്ക്

പരുക്കേറ്റ് പുറത്തായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത്‌ ബുംറയ്ക്ക് പകരക്കാരനായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 പരമ്പരയില്‍ മുഹമ്മദ് സിറാജിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തി. നടുവിന് പരുക്കേറ്റ ബുംറ നിലവില്‍ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നേയുള്ള പരിശീലനത്തിനിടെയാണ് ബുംറയ്ക്ക് പരുക്കേറ്റത്. തിരുവനന്തപുരത്ത് നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബുംറ കളിച്ചിരുന്നില്ല.

ഏറെ നാളായി പരുക്കിന്റെ പിടിയിലായിരുന്ന ബുംറയ്ക്ക് ഈ മാസമാദ്യം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റും നഷ്ടമായിരുന്നു. വിശ്രമത്തിനു ശേഷം ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങളില്‍ പന്തെറിഞ്ഞ ബുംറ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലും ടീമില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പരുക്ക് വീണ്ടും വില്ലനാകുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ഉമേഷ് യാദവ്, ശ്രേയസ് അയ്യര്‍, ഷഹബാസ് അഹമ്മദ്, മുഹമ്മദ് സിറാജ്

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി