CRICKET

പാകിസ്താൻ താരം നസീം ഷായ്ക്ക് പരുക്ക്; ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകാൻ സാധ്യത

വെബ് ഡെസ്ക്

പരുക്കിനെ തുടർന്ന് പാകിസ്താൻ പേസർ നസീം ഷായ്ക്ക് ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകാൻ സാധ്യത. ഇന്ത്യയ്‌ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിലാണ് താരത്തിന് പരുക്കേറ്റത്. വലത് തോളിന് പരുക്കേറ്റ ഷായ്ക്ക് ഫിറ്റ്നസ് വീണ്ടെടുത്ത് മത്സരത്തിലേക്ക് ഉടൻ തിരിച്ചു വരുന്ന കാര്യത്തിൽ സംശയമുള്ളതായി ക്യാപ്റ്റൻ ബാബർ അസം വ്യക്തമാക്കി.

അതേസമയം പരുക്കേറ്റ പേസർ ഹാരിസ് റൗഫ് സുഖം പ്രാപിച്ചതിനാൽ ഒക്ടോബർ 6 ന് നടക്കുന്ന ഹൈദരബാദില്‍ നടക്കുന്ന നെതർലാൻഡിനെതിരായ മത്സരത്തിൽ പങ്കെടുക്കുമെന്ന് ബാബർ അസം പറഞ്ഞു. 'നസീം ഷായുടെ കാര്യത്തിൽ ഇതുവരെ ഉറപ്പു പറയാറായിട്ടില്ല. ആരോഗ്യം വീണ്ടെടുക്കാൻ അദ്ദേഹത്തിന് എത്ര സമയം വേണ്ടി വരും എന്നത് അറിയില്ല. എന്തായാലും ലോകകപ്പ് സമയത്ത് സുഖം പ്രാപിക്കുമെന്നാണ് കരുതുന്നത്. പ്ലാൻ ബിയെ കുറിച്ച് ഞാൻ ഇപ്പോൾ പറയുന്നില്ല. ഹാരിസ് റൗഫ് ലോകകപ്പിന് മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് കരുതുന്നത്. അദ്ദേഹം മികച്ച ഒരു ബൗളറാണ്' ബാബർ അസം വ്യക്തമാക്കി.

പരുക്കിനെ തുടർന്ന് നസീം ഷായ്ക്കും ഹാരിസ് റൗഫിനും ഏഷ്യാ കപ്പിലെ അവസാന മത്സരങ്ങൾ നഷ്ടമായിരുന്നു. 17 വയസുള്ളപ്പോൾ നട്ടെല്ലിന് പ്രശ്നം നേരിട്ട നസീമിന് 14 മാസത്തോളം കരിയർ തടസപ്പെട്ടിരുന്നു. 14 ഏകദിന അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 17 ന് താഴെ ശരാശരിയിൽ 32 വിക്കറ്റുകൾ നേടിയ നസീം പാകിസ്താന്റെ ഏറ്റവും മികച്ച ബൗളറായി മാറി. ഇന്ത്യയോടും ശ്രീലങ്കയോടും സൂപ്പർ ഫോറിൽ തോറ്റ പാകിസ്താൻ ഫൈനൽ കാണാതെ പുറത്തായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും