CRICKET

അഞ്ചു വിക്കറ്റുകളുമായി രേണുക; ഇന്ത്യക്ക് ലക്ഷ്യം 152 റണ്‍സ്

ടി20 കരിയറിലെ തന്റെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണ് രേണുക സിങ് ഇന്നു സ്വന്തമാക്കിയത്.

വെബ് ഡെസ്ക്

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് 152 റണ്‍സ് വിജയലക്ഷ്യം. കേപ്ടൗണിനു സമീപം ക്വേബെര്‍ഗയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.

നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റുക നേടി തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ച രേണുക സിങ്ങാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഒരു ഘട്ടത്തില്‍ മൂന്നിന് 29 എന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിന് അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം നാറ്റ് സ്‌കീവറിന്റെയും മധ്യനിര താരം ആമി ജോണ്‍സ്, നായിക ഹീഥര്‍ നൈറ്റ് എന്നിവരുടെയും മികച്ച ബാറ്റിങ്ങാണ് മാന്യമായ സകോര്‍ സമ്മാനിച്ചത്.

നാറ്റ് സ്‌കീവര്‍ 42 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികള്‍ സഹിതം 50 റണ്‍സ് നേടിയപ്പോള്‍ 27 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 40 റണ്‍സായിരുന്നു ആമിയുടെ സംഭാവന. ഹീഥര്‍ നൈറ്റ് 23 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 28 റണ്‍സ് നേടി.

ഇന്ത്യന്‍ നിരയില്‍ രേണുകയ്ക്കു പുറമേ ശിഖാ പാണ്ഡെയും ദീപ്തി ശര്‍മയും ഓരോ വിക്കറ്റുകള്‍ നേടി. ടി20 കരിയറിലെ തന്റെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണ് രേണുക സിങ് ഇന്നു സ്വന്തമാക്കിയത്.

ഗ്രൂപ്പ് റൗണ്ടില്‍ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ഇറങ്ങിയ ഇന്ത്യയും ഇംഗ്ലണ്ടും അപരാജിത കുതിപ്പ് തുടരാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റാണ് ഇരുവര്‍ക്കുമുള്ളതെങ്കിലും റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടാണ് ഗ്രൂപ്പില്‍ തലപ്പത്ത്.

വിന്‍ഡീസിനെതിരേ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇറങ്ങിയത്. യുവതാരം ദേവിക വൈദ്യക്കു പകരം ഓള്‍റൗണ്ടര്‍ ശിഖ പാണ്ഡെ ടീമില്‍ തിരിച്ചെത്തി. അതേസമയം അയര്‍ലന്‍ഡിനെതിരേ വിജയം നേടിയ അതേ ഇലവനെ ഇംഗ്ലണ്ട് നിലനിര്‍ത്തി.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം