CRICKET

എങ്ങനെ പേസ് വർധിപ്പിക്കാം; ബുംറയ്ക്ക് ഉപദേശവുമായി നീരജ് ചോപ്ര

ബുംറയുടെ മികവിനോടുള്ള തന്റെ താല്‍പ്പര്യം വെളിപ്പെടുത്തുന്നതിനിടെയാണ് പേസ് മെച്ചപ്പെടുത്താനുള്ള ഉപദേശവും നീരജ് നല്‍കിയത്

വെബ് ഡെസ്ക്

ചെറിയ റണ്ണപ്പില്‍ നിന്ന് മണിക്കൂറില്‍ 140 കിലോ മീറ്ററിലധികം വേഗതയില്‍ പന്തെറിയുന്ന ബൗളറാണ് ജസ്പ്രിത് ബുംറ. എന്നാല്‍ ബുംറയുടെ പേസ് വർധിപ്പിക്കുന്നതിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് ജാവലിന്‍ ത്രോയിലെ ഒളിമ്പിക് ചാമ്പ്യനായ നീരജ് ചോപ്ര. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ കാണാന്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നീരജും എത്തിയിരുന്നു.

എനിക്ക് ജസ്പ്രിത് ബുംറയെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ആക്ഷന്‍ വ്യത്യസ്തമാണ്- ദി ഇന്ത്യന്‍ എക്സ്‍പ്രസ് ഐഡിയ എക്‌സ്ചേഞ്ചില്‍ നീരജ് പറഞ്ഞു. ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ 20 വിക്കറ്റുകളുമായി ബുംറ തിളങ്ങിയിരുന്നു. ബുംറയുടെ മികവിനോടുള്ള തന്റെ താല്‍പ്പര്യം വെളിപ്പെടുത്തുന്നതിനിടെയാണ് താരത്തിന്റെ പേസ് മെച്ചപ്പെടുത്താനുള്ള ഉപദേശവും നീരജ് നല്‍കിയത്.

കൂടുതല്‍ പേസ് ലഭിക്കുന്നതിനായി ബുംറ റണ്ണപ്പ് കൂട്ടണമെന്നാണ് എനിക്ക് തോന്നുന്നത്. ബൗളർമാർക്ക് എങ്ങനെ പേസ് വർധിപ്പിക്കാമെന്ന് ജാവലിന്‍ താരങ്ങളായ ഞങ്ങള്‍ പലപ്പോഴും സംസാരിക്കാറുണ്ട്. എനിക്ക് ബുംറയുടെ സ്റ്റൈലും ഇഷ്ടമാണ്, നീരജ് പറഞ്ഞു.

ലോകകപ്പ് ഫൈനലാണ് താന്‍ മുഴുവനായും കണ്ടിട്ടുള്ള ക്രിക്കറ്റ് മത്സരമെന്നും നീരജ് പറയുന്നു. ഞാന്‍ സ്റ്റേഡിയത്തിലെത്തിയപ്പോള്‍ വിരാട് ഭായിയും കെ എല്‍ രാഹുലുമായിരുന്നു ബാറ്റിങ്. തനിക്ക് മനസിലാകാത്ത ചില സാങ്കേതിക വശങ്ങളുണ്ട് ക്രിക്കറ്റിലുണ്ടെന്നും നീരജ് കൂട്ടിച്ചേർത്തു.

പകല്‍ സമയത്ത് ബാറ്റിങ് ദുഷ്കരമാണെന്നാണ് എനിക്ക് തോന്നുന്നത്. വൈകുന്നേരത്തോടെ എളുപ്പമാകുകയും ചെയ്യും. നമ്മുടെ താരങ്ങള്‍ പരിശ്രമിച്ചു, അന്ന് നമ്മുടെ ദിവസമായിരുന്നില്ല. മാനസികമായി ഓസ്ട്രേലിയന് ടീം അല്‍പ്പം മുന്നിലായിരുന്നു. അവരുടെ തന്ത്രങ്ങളില്‍ അവർക്ക് പൂർണ ആത്മവിശ്വാസമുണ്ടായിരുന്നു- നീരജ് പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ