CRICKET

'വിശുദ്ധിയാല്‍ അനുഗ്രഹീതരായി', ദലൈലാമയെ സന്ദർശിച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം

വെബ് ഡെസ്ക്

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് ശേഷം ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ സന്ദർശിച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം. മക്ലിയോഡ്ഗഞ്ചിലെ ദലൈലാമയുടെ വസതിയില്‍ കുടുംബത്തോടൊപ്പമായിരുന്നു താരങ്ങളെത്തിയത്.

താരങ്ങള്‍ക്കൊപ്പം ഒരു മണിക്കൂറോളം ദലൈലാമ ചിലവഴിക്കുകയും കുറിപ്പുകള്‍ പങ്കുവച്ചതുമായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. താരങ്ങള്‍ ദെലൈലാമയ്ക്കൊപ്പം ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിശുദ്ധിയാല്‍ അനുഗ്രഹീതരായി എന്ന തലക്കെട്ടോടെയാണ് ദലൈലാമയ്ക്കൊപ്പമുള്ള വീഡിയോയും ന്യൂസിലന്‍ഡ് ടീം പങ്കുവച്ചു.

അടുത്തിടെ പനി ബാധിച്ചതിനെ തുടർന്ന് വിശ്രമത്തിലാണ് ദലൈലാമ. ഡോക്ടർമാരുടെ നിർദേശപ്രകാരം നവംബർ-ഡിസംബർ മാസങ്ങളില്‍ നിശ്ചയിച്ചിരുന്നു സിക്കിം, കർണാടക സന്ദർശനങ്ങളും റദ്ദാക്കിയിരുന്നു.

2003 ഏകദിന ലോകകപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യയോട് ന്യൂസിലന്‍ഡ് പരാജയപ്പെടുന്നത്. ധരംശാലയില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് ഉയർത്തിയ 274 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവർ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. 95 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെ ഇന്നിങ്സായിരുന്നു ജയം സാധ്യമാക്കിയത്. ജയത്തോടെ ന്യൂസിലന്‍ഡിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്കായി. ന്യൂസിലന്‍ഡിന്റെ അടുത്ത മത്സരം കരുത്തരായ ഓസ്ട്രേലിയക്കെതിരെയാണ്. സെമി സാധ്യത നിലനിർത്താന്‍ ഓസ്ട്രേലിയക്ക് ജയം അനിവാര്യമാണ്. 28-ാം തീയതി ധരംശാലയില്‍ വച്ച് തന്നെയാണ് മത്സരം. നിലവില്‍ നാല് ജയങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി ന്യൂസിലന്‍ഡ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. നാല് പോയിന്റുള്ള ഓസ്ട്രേലിയ നാലാമതും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും