CRICKET

മുംബൈയിലും ടോസ് നഷ്ടം; മൂന്നാം ടെസ്റ്റില്‍ കിവീസ് ആദ്യം ബാറ്റ് ചെയ്യും

ക്ഷീണിതനായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇല്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ബുംറയ്ക്കു പകരം മുഹമ്മദ് സിറാജ് ആദ്യ ഇലവനില്‍ തിരിച്ചെത്തി

വെബ് ഡെസ്ക്

സ്വന്തം മണ്ണില്‍ വൈറ്റ് വാഷ് ഒഴിവാക്കാന്‍ അഭിമാന പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യക്ക് 'നിര്‍ഭാഗ്യ'ത്തുടക്കം. മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങിയ ഇന്ത്യക്ക് ടോസ് നഷ്ടമായി. നാണയഭാഗ്യം ലഭിച്ച കിവീസ് സ്പിന്നിനെ തുണയ്ക്കുന്ന വിക്കറ്റില്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. മൂന്നു മത്സര പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റും തോറ്റ ഇന്ത്യ 0-2ന് പിന്നിലാണ്. വൈറ്റ്‌വാഷ് എന്ന നാണക്കേട് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മുംബൈയില്‍ ഇറങ്ങുന്നത്.

നിര്‍ണായക മത്സരത്തില്‍ മറ്റൊരു തിരിച്ചടി കൂടി ഇന്ത്യക്ക് നേരിടേണ്ടി വന്നു. ക്ഷീണിതനായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇല്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ബുംറയ്ക്കു പകരം മുഹമ്മദ് സിറാജ് ആദ്യ ഇലവനില്‍ തിരിച്ചെത്തി. പുനെയില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സിറാജ് കളിച്ചിരുന്നില്ല. ഓസ്‌ട്രേലിയന്‍ പര്യടനം മുന്‍നിര്‍ത്തി ബുംറയ്ക്ക് സെലക്ടര്‍മാര്‍ നിര്‍ബന്ധിത വിശ്രമം അനുവദിക്കുകയായിരുന്നു.

മറുവശത്ത് ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയ ന്യൂസിലന്‍ഡ് രണ്ടു മാറ്റങ്ങളുമായാണ് മൂന്നാം ടെസ്റ്റിനിറങ്ങുന്നത്. പരുക്കേറ്റ് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറും പേസര്‍ ടിം സൗത്തിയും മൂന്നാം ടെസ്റ്റിനില്ല. ഇരുവര്‍ക്കും പകരമായി യഥാക്രമം ഇഷ് സോധിയും മാറ്റ് ഹെന്റ്‌റിയും ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി