CRICKET

ബ്രാഡ്മാനും സച്ചിനും തകര്‍ക്കാനായില്ല, ചരിത്രനേട്ടം സ്വന്തമാക്കിയത് ഒലി പോപ്പ്

147 വര്‍ഷത്തെ ചരിത്രമുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായാണ് ഒരു താരം ഈ നേട്ടം സ്വന്തമാക്കുന്നത്

വെബ് ഡെസ്ക്

ടെസ്റ്റ് ക്രിക്കറ്റിലെ അതികായന്‍മാരായിരുന്ന ഡോണ്‍ ബ്രാഡ്മാനും സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും തകര്‍ക്കാന്‍ സാധിക്കാത്ത ചരിത്രനേട്ടം കുറിച്ച് ഇംഗ്ലണ്ട് താരം ഒലി പോപ്പ്. ഓവലില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മൂന്നാം ടെസ്റ്റിലാണ് പോപ്പ് നേട്ടം സ്വന്തം പേരിലാക്കിയത്. 147 വര്‍ഷത്തെ ചരിത്രമുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായാണ് ഒരു താരം ഈ നേട്ടം സ്വന്തമാക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ ആദ്യ സെഞ്ചുറി കുറിച്ചതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏഴാമത്തെ സെഞ്ചുറിയാണ് പോപ് സ്വന്തമാക്കിയത്. എന്നാല്‍, ഏഴില്‍ ഏഴും വ്യത്യസ്തമായ രാജ്യങ്ങള്‍ക്കെതിരാണെന്ന റെക്കോഡാണ് പോപ്പിനെ തേടിയെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ബാറ്ററും ആദ്യ ഏഴു സെഞ്ചുറികള്‍ വ്യത്യസ്തമായ രാജ്യങ്ങള്‍ക്കെതിരെ നേടിയിട്ടില്ല.

മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം അവസാനിക്കുമ്പോള്‍ 103 റണ്‍സുമായി പുറത്താകാതെ തുടരുകയാണ് പോപ്പ്. മൂന്നു വിക്കറ്റിന് 221 റണ്‍സ് എന്ന നിലയിലാണ് ആദ്യദിനത്തില്‍ ഇംഗ്ലണ്ട്. രണ്ടാംദിനത്തില്‍ ഇന്നിങ്‌സ് പുനരാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു ഇന്നിങ്‌സുകളിലായി വെറും മുപ്പത് റണ്‍സ് എന്ന മോശം നിലയില്‍ നിന്നാണ് പോപ്പിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ബെന്‍ സ്റ്റോക്‌സിന് പരുക്കേറ്റതിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് ടീമിനെ നയിക്കുന്നത് പോപ്പ് ആണ്.

ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, പാകിസ്താന്‍, അയര്‍ലന്‍ഡ്, ഇന്ത്യ, വെസ്റ്റ്ഇന്‍ഡീസ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് പോപ്പ് സെഞ്ചുറി കുറിച്ചത്. ഇത്തരത്തില്‍ ആദ്യ ഏഴു സെഞ്ചുറികള്‍ വ്യത്യസ്തങ്ങളായ ഏഴുരാജ്യങ്ങള്‍ക്കെതിരെ നേടാന്‍ മറ്റൊരു ബാറ്റ്‌സ്മാനും ആയിട്ടില്ല. ഇതുകൂടാതെ, ശ്രീലങ്കയ്‌ക്കെതിരെ ഒരു ഇംഗ്ലണ്ട് ടീം ക്യാപ്റ്റന്‍ നേടുന്ന വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി കൂടിയാണ് പോപ്പ്. 102 പന്തിലാണ് പോപ്പ് നൂറ് കടന്നത്. 1990ല്‍ ഗ്രഹാം ഗൂച്ച് ഇന്ത്യക്കെതിരെ 95 പന്തില്‍ നേടിയ സെഞ്ചുറിയാണ് ഇംഗ്ലണ്ട് ടീം ക്യാപ്റ്റന്റെ വേഗമേറിയ സെഞ്ചുറി.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം