CRICKET

91ല്‍ തകര്‍ന്നടിഞ്ഞ് നെതര്‍ലന്‍ഡ്സ്; മിന്നും പ്രകടനവുമായി പാകിസ്താന്‍

നെതര്‍ലന്‍ഡസിന് നിശ്ചിത ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളു

വെബ് ഡെസ്ക്

ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ രണ്ട് തോല്‍വികള്‍ക്കിപ്പുറം നെതര്‍ലന്‍ഡ്‌സിനെതിരെ ബൗളിങ് നിരയുടെ കൂട്ടുപിടിച്ച് ആദ്യ ജയം കുറിച്ച് പാകിസ്താന്‍. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് പാകിസ്താന്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തിയത്.

തുടക്കം മുതലേ അടിതെറ്റിയ നെതര്‍ലന്‍ഡസിന് നിശ്ചിത ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളു. വളരെ കുറഞ്ഞ സ്‌കോര്‍ പിന്തുടര്‍ന്ന പാകിസ്താന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 13.5 ഓവറില്‍ നെതര്‍ലന്‍ഡ്‌സിനെ അനായാസമായി മറികടന്നു. 38 പന്തില്‍ 49 റണ്‍സെടുത്ത റിസ്വാനാണ് പാകിസ്താന്‍ നിരയിലെ ടോപ് സ്‌കോറര്‍.

തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും അവസാന പന്തില്‍ തോല്‍വി വഴങ്ങിയ പാകിസ്താന് സെമി ഫൈനല്‍ പ്രതീക്ഷ സജീവമാക്കാന്‍ ഈ മത്സരമുള്‍പ്പടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിക്കുന്നത് അനിവാര്യമായിരുന്നു. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനെ പാകിസ്താന്‍ ബൗളേര്‍സ് 100 കടക്കും മുന്‍പേ എറിഞ്ഞു വീഴ്ത്തി. രണ്ടു പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്. 27 പന്തില്‍ 27 റണ്‍സെടുത്ത കോളിന്‍ അക്കെര്‍മാന്‍ ആണ് നെതര്‍ലന്‍സിന്റെ ടോപ് സ്‌കോറര്‍. ഷദബ് ഖാന്‍ മൂന്നും മുഹമ്മദ് വാസിം രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി നെതര്‍ലന്‍ഡ്‌സിന്റെ പ്രതീക്ഷകളെ തകിടം മറിച്ചു. ഇതോടെ നെതര്‍ലന്‍ഡ്‌സിന്റെ സെമിഫൈനല്‍ പ്രതീക്ഷകള്‍ താളം തെറ്റി.

പാക് നായകന്‍ ബാബര്‍ അസം കഴിഞ്ഞ മത്സരങ്ങളിലെ പോലെ തന്നെ ഇത്തവണയും നിരാശപ്പെടുത്തി. അഞ്ച് പന്തില്‍ നാല് റണ്‍സ് മാത്രം നേടി ബാബര്‍ റണ്‍ ഔട്ടാവുകയായിരുന്നു. ബ്രാന്‍ഡന്‍ ഗ്ലോവര്‍ ആണ് പാകിസ്താന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ