CRICKET

ഏകദിന ക്രിക്കറ്റ് ലോകകപ്പ്; തീരുമാനമെടുക്കാൻ ഉന്നത സമിതിക്ക് രൂപംനല്‍കി പാക് പ്രധാനമന്ത്രി

വെബ് ഡെസ്ക്

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാന്‍ പ്രത്യേക സമിതിക്കു രൂപം നല്‍കി പാകിസ്താന്‍. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയും അംഗമാണ്. കായികമന്ത്രി അഹ്‌സന്‍ മസാരി, മറിയം ഔറംഗസേബ്, അസദ് മഹ്‌മൂദ്, അമിന്‍ ഉള്‍ ഹഖ്, ഖമര്‍ സമാന്‍ കൈറ, മുന്‍ നയതന്ത്രജ്ഞന്‍ താരിഖ് ഫാത്മി എന്നിവരാണ് മറ്റ് സമിതി അംഗങ്ങള്‍.

പാക്-ഇന്ത്യ ബന്ധം, സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് നയം, കളിക്കാര്‍, ആരാധകര്‍, മാധ്യമം എന്നിങ്ങനെ ഇന്ത്യയിലെ സാഹചര്യങ്ങള്‍ അന്വേഷിച്ചാണ് സമിതി ഷരീഫിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും പാക് സര്‍ക്കാ ലോകകപ്പിനായി ഇന്ത്യയിലേക്കു യാത്ര ചെയ്യാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് അനുമതി നല്‍കണമോ വേണ്ടയോ എന്നു തീരുമാനിക്കുക. ഒക്ടോബര്‍ 15 നാണ് അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍വച്ച് ഇന്ത്യ-പാക് പോരാട്ടം നടക്കുക. ലോകകപ്പില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം കളിക്കുന്ന മറ്റു വേദികള്‍ ഉള്‍പ്പടെ പരിശോധിക്കാന്‍ ഉന്നതതല സുരക്ഷാ സംഘത്തെ ഇന്ത്യയിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍ പിസിബിയെ അറിയിച്ചു.

ഒക്ടോബര്‍ 15 നാണ് അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍വച്ച് ഇന്ത്യ-പാക് പോരാട്ടം നടക്കുക

ബോര്‍ഡിന്റെ ആക്ടിംഗ് ചെയര്‍മാന്‍ സാക്ക അഷ്റഫ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സല്‍മാന്‍ തസീര്‍ എന്നിവര്‍ ശനിയാഴ്ച രാത്രി ഡര്‍ബനിലേക്ക് ഐസിസി മീറ്റിംഗുകളില്‍ പങ്കെടുക്കാന്‍ പോകുന്നുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ടീമിനെ പാകിസ്താനിലേക്ക് അയക്കാതിരിക്കുന്ന ഇന്ത്യയുടെ നയം ചര്‍ച്ചയ്‌ക്കെടുക്കുമെന്നാണ് സൂചന. പാകിസ്താന്റെ രണ്ട് സന്നാഹ മത്സരങ്ങള്‍ ഹൈദരാബാദിലാണ് നടക്കുക. അവിടെ വച്ച് തന്നെയാണ് നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക എന്നിവരുമായുള്ള ആദ്യ രണ്ട് ലോകകപ്പ് മത്സരങ്ങളും നടക്കുക. ചെന്നൈ, ബെഗുളുരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ടീം കളിക്കാനിറങ്ങുന്നുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?