CRICKET

ഈ രണ്ട് സ്ഥലങ്ങള്‍ പറ്റില്ല; ലോകകപ്പ് വേദികൾ മാറ്റണമെന്ന ആവശ്യവുമായി പാകിസ്താൻ

വെബ് ഡെസ്ക്

ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് മത്സരങ്ങളുടെ വേദികളെ കുറിച്ച് അതൃപ്തി വ്യക്തമാക്കി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടൂർണമെന്റിലെ രണ്ട് മത്സരങ്ങൾ നടക്കുന്ന വേദികളിൽ മാറ്റം വരുത്താൻ പാകിസ്ഥാൻ ആവശ്യപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം. പാകിസ്താന്‍ ആഫ്ഗാനിസ്ഥാന്‍ മത്സരം നിശ്ചയിച്ചിരിക്കുന്ന ചെന്നെെ, ഓസ്‌ട്രേലിയയുമായുള്ള മസ്തരം നിശ്ചയിച്ചിരിക്കുന്ന ബെംഗളൂരു എന്നീ വേദികളോടാണ് പാകിസ്താന്‍ അതൃപ്തിയുള്ളത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം മുന്‍നിശ്ചയിച്ച തീയതിയില്‍ ഒക്‌ടോബര്‍ 15-ന് തന്നെ അഹമ്മദാബാദില്‍ വച്ച് നടന്നേക്കും.

സ്പിന്നർമാർക്ക് അനുകൂലമായ വേദിയായത് കൊണ്ട് അഫ്‌ഗാനിസ്താനെതിരായ മത്സരത്തിൽ ചെന്നൈ വേദിയായി അംഗീക്കരുതെന്ന് ടീം മാനേജ്‌മെന്റിന്റെ ഭാഗമായ സെലക്ടർമാർ ബോർഡിനോട് നിർദ്ദേശിച്ചതായി പിസിബി വൃത്തങ്ങൾ വ്യക്തമാക്കി. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം ബാറ്റിംഗ് സൗഹൃദമാണ്. എന്നാൽ അംഗങ്ങളോട് നിർദ്ദേശങ്ങൾ ആവശ്യപ്പെടുന്നത് പ്രോട്ടോക്കോളിന്റെ ഭാഗമാണെന്നും വേദികൾ മാറ്റുന്നതിന് പിന്നിൽ ശക്തമായ കാരണം വേണമെന്നും ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു. പാകിസ്താന്റെ ആദ്യ രണ്ട് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 6, 12 തീയതികളിൽ ഹൈദരാബാദിൽ വച്ച് നടക്കും.

ലോകകപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിന് മുൻപായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഉൾപ്പെടെയുള്ള ബോർഡുകളോട് ഐസിസി യാത്രാ പദ്ധതിയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്താന്റെ മത്സരങ്ങൾ നടത്താൻ വേണ്ടി താൽക്കാലികമായി തയ്യാറാക്കിയ വേദികൾക്ക് അംഗീകാരം നൽകാനുള്ള ചുമതല ബോർഡിന്റെ ഡാറ്റ, അനലിറ്റിക്സ്, ടീം സ്ട്രാറ്റജി വിദഗ്ധർക്ക് ഐസിസിയും ബിസിസിഐയും നൽകിയിട്ടുണ്ടെന്ന് പിസിബി വൃത്തങ്ങൾ വ്യക്തമാക്കി. പാകിസ്താന്റെ ആദ്യ രണ്ട് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 6, 12 തീയതികളിൽ ഹൈദരാബാദിൽ വച്ച് നടക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും