പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം 
CRICKET

ഇന്ത്യയിലേക്കുള്ള വിസ ലഭിക്കാതെ പാക് ക്രിക്കറ്റ് ടീം; ലോകകപ്പ് തയ്യാറെടുപ്പ് പ്രതിസന്ധിയില്‍

സെപ്തംബര്‍ 29ന് നിശ്ചയിച്ചിരിക്കുന്ന ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരത്തിന് മുന്നോടിയായി വിസ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പിസിബി അധികൃതര്‍

വെബ് ഡെസ്ക്

ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ തയാറെടുപ്പുകള്‍ക്ക് തിരിച്ചടിയായി വിസ പ്രതിസന്ധി. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളില്‍ ഇന്ത്യയിലേക്കുള്ള വിസ ലഭിക്കാത്ത ഏക രാജ്യം നിലവില്‍ പാകിസ്താനാണ്. ഇതോടെ ദുബായില്‍ നിശ്ചയിച്ചിരുന്ന രണ്ട് ദിവസത്തെ ക്യാമ്പ് ഒഴിവാക്കാന്‍ ടീം നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് ക്രിക് ഇന്‍ഫൊ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത തിങ്കളാഴ്ചയാണ് ടീമിന്റെ ദുബായ് യാത്ര പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) നിശ്ചയിച്ചിരുന്നത്. ദുബായില്‍ നിന്ന് ഹൈദരാബാദിലേക്ക് ബുധനാഴ്ച യാത്ര തിരിക്കുന്ന തരത്തിലായിരുന്നു ക്രമീകരണം. സെപ്തംബര്‍ 29ന് ന്യൂസിലന്‍ഡിനെതിരെയും ഒക്ടോബര്‍ മൂന്നിന് ഓസ്ട്രേലിയക്കെതിരെയുമാണ് പാകിസ്താന്റെ ലോകകപ്പ് സന്നാഹമത്സരങ്ങള്‍. ഇരുമത്സരങ്ങളുടേയും ആതിഥേയത്വം വഹിക്കുന്നത് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയമാണ്.

ക്യാമ്പ് ഒഴിവാക്കിയ പശ്ചാത്തലത്തില്‍ ബുധനാഴ്ച ലാഹോറില്‍ നിന്ന് ദുബായിലെത്തുന്ന ടീം അന്ന് തന്നെ ഹൈദരാബാദിലേക്കും തിരിക്കും. ഹൈദരാബാദിലേക്കുള്ള യാത്രയ്ക്ക് മുന്‍പ് വിസ ലഭിക്കുമെന്ന പ്രതീക്ഷയാണ് പിസിബി അധികൃതര്‍ പങ്കുവയ്ക്കുന്നത്.

ഇന്ത്യയും പാകിസ്താനും തമ്മില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് വിസ വൈകുന്നതിന്റെ അടിസ്ഥാന കാരണമായി വിലയിരുത്തപ്പെടുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. അവസാനമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താനിലെത്തിയത് 2008 ഏഷ്യ കപ്പില്‍ പങ്കെടുക്കാനായിരുന്നു.

2016 ട്വന്റി 20 ലോകകപ്പിന് ശേഷം ആദ്യമായാണ് പാകിസ്താന്‍ ടീം ഇന്ത്യയിലേക്ക് എത്തുന്നതും. ഇടം കയ്യന്‍ സ്പിന്നര്‍ മുഹമ്മദ് നവാസ് ഒഴികെയുള്ള പാകിസ്താന്‍ ടീമിലെ എല്ലാ താരങ്ങളുടേയും ഇന്ത്യയിലേക്കുള്ള ആദ്യ സന്ദര്‍ശനം കൂടി വേദിയായിരിക്കുകയാണ് ഏകദിന ലോകകപ്പ്.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം