CRICKET

മഴ ചതിച്ചു, ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനമില്ല: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളില്‍ പാകിസ്താൻ മുന്നില്‍

നിലവില്‍ 66.67 ശതമാനമാണ് ഇന്ത്യയുടെ വിജയശരാശരി.

വെബ് ഡെസ്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരാന്‍ സാധിക്കാതെ പോയ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ഒന്നാം സ്ഥാനം നഷ്ടമായി. രണ്ടാം ടെസ്റ്റിലെ സമനില മൂലം100% വിജയമെന്ന ഇന്ത്യയുടെ പ്രതീക്ഷയാണ് പൊലിഞ്ഞത്. ഇതോടെ ഇന്ത്യയെ മറികടന്ന് ചിരവൈരികളായ പാകിസ്താന്‍ പോയിന്റ് പട്ടികയില്‍ മുന്നേറുകയും ചെയ്തു.

രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചാം ദിനം മഴ വെല്ലുവിളിയായതിനെ തുടര്‍ന്ന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആദ്യ ടെസ്റ്റില്‍ 141 റണ്‍സിന്റെ ഗംഭീര വിജയം നേടിയ ഇന്ത്യ 1-0 ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ വിജയ ശതമാനം ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. വിന്‍ഡീസിനോട് രണ്ടാം ടെസ്റ്റ് സമനിലയില്‍ കുരുങ്ങിയതിനാല്‍ മുഴുവന്‍ പോയിന്റുകളും നേടാന്‍ ഇന്ത്യയ്ക്ക് ആയില്ല. നിലവില്‍ 66.67 ശതമാനമാണ് ഇന്ത്യയുടെ വിജയശരാശരി.

വിന്‍ഡീസിനോട് രണ്ടാം ടെസ്റ്റ് സമനിലയില്‍ കുരുങ്ങിയതിനാല്‍ മുഴുവന്‍ പോയിന്റുകളും നേടാന്‍ ഇന്ത്യയ്ക്ക് ആയില്ല

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളില്‍ കളിച്ച ഏക മത്സരം ജയിച്ച പാകിസ്താന്‍ മികച്ച വിജയശതമാനവുമായാണ് ഇന്ത്യയെ മറികടന്നു മുന്നേറിയത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നേടിയ ജയമാണ് അവര്‍ക്ക് തുണയായത്. ലങ്കയിക്കെതിരായ ആദ്യ ടെസ്റ്റില്‍ നാല് വിക്കറ്റ് ജയം നേടിയതിന് ശേഷം ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളില്‍ 100% വിജയശതമാനമുള്ള ഏക ടീമാണ് പാകിസ്താന്‍.

ലഭിക്കുന്ന പോയിന്റ് അടിസ്ഥാനമാക്കിയല്ല പോയിന്റ് പട്ടികയിലെ സ്ഥാനം നിര്‍ണയിക്കുക. നിലവില്‍ ഇന്ത്യയ്ക്ക് 16 ഉം പാകിസ്താന് 12 ഉം പോയിന്റാണ് ഉള്ളത്. മഴ തുണച്ചതുകൊണ്ട് ഇന്ത്യയുമായി സമനില നേടിയ വെസ്റ്റ് ഇന്‍ഡീസ് (16.67%) പോയിന്റ് ടേബിളില്‍ അഞ്ചാമതാണ്. അതേസമയം വീണ്ടും ആഷസ് നിലനിര്‍ത്തിയ ഓസ്‌ട്രേലിയ (54.17%) മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് (29.17%) നാലാമതുമാണുള്ളത്. പാകിസ്താനോട് പരാജയപ്പെട്ട ശ്രീലങ്ക ആറാമതാണ്. പോയിന്റ് പട്ടികയിലെ മറ്റ് ടീമുകളായ ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവര്‍ ഡബ്ല്യുടിസി പുതിയ സീസണില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ല.

ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഇത് ഡിസംബര്‍ ജനുവരി മാസങ്ങളിലായി ദക്ഷിണാഫ്രിക്കയില്‍വച്ചാണ് നടക്കുക. ഇതുവരെ അവിടെവച്ച് ഒരു ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്നത് വലിയ വെല്ലുവിളിയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ