CRICKET

ദേ കിടക്കുന്നു, പന്ത് നേരിടാനാകാതെ പൃഥ്വി ഷാ; കൗണ്ടി ക്രിക്കറ്റ് മത്സരത്തില്‍ ഹിറ്റ് വിക്കറ്റിലൂടെ പുറത്ത്

വെബ് ഡെസ്ക്

ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിക്കാനിറങ്ങിയ പൃഥ്വി ഷായ്ക്ക് അരങ്ങേറ്റ മത്സരത്തില്‍ കാഴ്ചവച്ചത് ദയനീയ പ്രകടനം. കൗണ്ടി ക്രിക്കറ്റിൽ ഗ്ലോസ്റ്റര്‍ഷയറിനെതിരായ ആദ്യ മത്സരത്തില്‍ ഹിറ്റ് വിക്കറ്റിലൂടെ പൃഥ്വി ഷാ പുറത്തായി. പോൾ വാൻ മീകരന്റെ പന്ത് നേരിടാൻ ശ്രമിച്ച പൃഥ്വി ഷാ നിയന്ത്രണം നഷ്ടമായി സ്റ്റമ്പിന് മുകളിലേക്ക് വീഴുകയായിരുന്നു. മത്സരത്തില്‍ 34 പന്തില്‍ നിന്ന് 34 റണ്‍സുമായി നില്‍ക്കെയാണ് ഷായുടെ അപ്രതീക്ഷിത പുറത്താകല്‍.

ഇന്ത്യന്‍ ടീമില്‍നിന്ന് തുടര്‍ച്ചയായി തഴയപ്പെടുന്നു എന്ന ആക്ഷേപം നിലനില്‍ക്കെ ഒരു തിരിച്ചുവരവിനെന്നോണമാണ് ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റില്‍ പാഡണിഞ്ഞത്. നോര്‍ത്താംപ്റ്റണ്‍ഷെയറിനായി റോയല്‍ വണ്‍ഡേ കപ്പ് ഏകദിന ടൂര്‍ണമെന്‍റിലാണ് പൃഥ്വി ഷാ കളിക്കുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റിങ് ലഭിച്ച ഗ്ലോസ്റ്റര്‍ഷയര്‍ 48.4 ഓവറിൽ 278 റൺസെടുത്തു പുറത്താക്കുകയായിരുന്നു. 279 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനായി ക്രീസിലിറങ്ങിയ നോർതാംപ്ടൻ 255 റൺസിന് ഓൾഔട്ടായി. ബാറ്റിങ് ആരംഭിച്ച് 30 റൺസ് എത്തിയപ്പോൾ തന്നെ അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണറായ പൃഥ്വിയും ലൂയിസ് മക്‌മാനസും ചേർന്ന് 50 റൺസ് കടന്നെങ്കിലും പിന്നാലെ മീകരന്റെ ബൗണ്‍സറില്‍ പൃഥ്വി പുറത്തായതോടെ നോര്‍ത്താംപ്റ്റണ്‍ തോൽവിയേറ്റു വാങ്ങുകയായിരുന്നു.

അരങ്ങേറ്റ മത്സരത്തിന് മുൻപായി നടന്ന പരിശീലന മത്സരത്തില്‍ 39 പന്തിൽ നിന്നായി 65 റൺസ് പൃഥ്വി ഷാ നേടിയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന പൃഥ്വി ഷായ്ക്ക് കഴിഞ്ഞ സീസണിലും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. തുടർന്ന് താരത്തെ പ്ലേയിങ് ഇലവനില്‍നിന്നു മാറ്റിനിർത്തിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലാണ് ഷായുടെ അവസാനം ഇന്ത്യന്‍ ജഴ്സിയിലെത്തിയത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്