CRICKET

പൃഥ്വി ഷായ്ക് കാൽമുട്ടിന് പരുക്ക്: മൂന്നു മാസം ആഭ്യന്തര ക്രിക്കറ്റ് നഷ്ടമാകാൻ സാധ്യത

രാജ്‌കോട്ടിൽ ഒക്‌ടോബർ ഒന്നിന് നടക്കുന്ന ഇറാനി കപ്പ് താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പായി

വെബ് ഡെസ്ക്

കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് പൃഥ്വി ഷാ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കും. കുറഞ്ഞത് മൂന്നു മാസമെങ്കിലും കളിക്കളത്തിൽ നിന്ന് വിട്ട് നിൽക്കാനാണ് സാധ്യത. ഇതേതുടർന്ന് രാജ്‌കോട്ടിൽ ഒക്‌ടോബർ ഒന്നിന് നടക്കുന്ന ഇറാനി കപ്പ് താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പായി. പരുക്കിനെ തുടർന്ന് കൂടുതൽ പരിശോധനകൾക്കായി പൃഥ്വി ഷാ ബെംഗളൂരുവിലെ എൻസിഎയിലേക്ക് മടങ്ങി. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് സൂചന.

ഡർഹാമിനെതിരായ ഏകദിന ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നോർത്താംപ്ടൺഷെയറിന് വേണ്ടി കളിക്കുന്നതിനിടെയാണ് ഷായ്ക്ക് പരുക്കേറ്റത്. തുടർന്നു നടത്തിയ പരിശോധനകളിൽ പരുക്ക് പ്രതീക്ഷിച്ചതിനെക്കാളും ഗുരുതരമാണെന്ന് കണ്ടെത്തി. ഇതേത്തുടർന്നാണ് താരത്തിന് ഡോക്ടർമാർ വിശ്രമം നിർദേശിക്കുകയായിരുന്നു. ഇതോടെ ഒക്‌ടോബർ 16-ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും പൃഥ്വി കളിക്കില്ലെന്ന് ഉറപ്പായി.

സോമർസെറ്റിനെതിരെ 153 പന്തിൽ 244 റൺസ് നേടി നേടുകയും നാല് മത്സരങ്ങളിൽ നിന്നായി 429 റൺസ് നേടി ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുകയും ചെയ്ത് മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ച സമയത്തായിരുന്നു ഷായുടെ പരുക്ക്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ