CRICKET

ലോകകപ്പ് ടീമിൽ അഴിച്ചു പണി; അശ്വിൻ അകത്ത് അക്‌സർ പട്ടേൽ പുറത്ത്

വെബ് ഡെസ്ക്

പതിനഞ്ചാമത് ഐസിസി ഏകദിന ഏഷ്യാ കപ്പ് ടീമിൽ അഴിച്ചു പണി. പതിനഞ്ചംഗ ടീമിൽ പരുക്കിന്റെ പിടിയിൽ അകപ്പെട്ട സ്പിൻ ബൗളർ അക്‌സർ പട്ടേല്‍ പുറത്തേക്ക്. പകരം ആർ അശ്വിൻ ടീമിൽ ഇടം നേടി. ഓസ്‌ട്രേലിയയ്‌ക്കെതിരായി നടന്ന അവസാന പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ നിന്നായി നാല് വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് അശ്വിന്റെ ടീമിലേക്കുള്ള മടങ്ങി വരവിന് കാരണമായിരിക്കുന്നത്. ഏഷ്യാ കപ്പിന്റെ ടീമിൽ മാറ്റങ്ങൾ വരുത്താനുള്ള അവസാന ദിവസമായിരുന്നു ഇന്ന്.

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയായിരുന്നു നേരത്തെയുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തത്. എന്നാൽ ഈ ടീമിൽ സെപ്റ്റംബർ 28 വരെ മാറ്റങ്ങൾ വരുത്താനുള്ള അനുമതിയുണ്ടായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ടീമിലെ അഴിച്ചു പണി നടത്തിയിരിക്കുന്നത്. രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലുമാകും ഓപ്പണർമാർ. കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, വിരാട് കോലി, രവീന്ദ്ര ജഡേജ തുടങ്ങിയവരാണ് മധ്യനിരയിൽ ഉൾപ്പെട്ടിരിക്കുന്നത്.

2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ താൽക്കാലിക സ്ക്വാഡ്: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?