CRICKET

ഇടംകൈയ്യന്മാരില്‍ ഒന്നാമന്‍; ബേദിയെ പിന്തള്ളി 'സര്‍ ജഡേജ'

ഓസ്‌ട്രേലിയക്കെതിരായ ഫൈനലിന്റെ രണ്ടാം ഇന്നിങ്‌സിലാണ് രണ്ടു വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് താരം റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

വെബ് ഡെസ്ക്

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യന്‍ ഇടംകൈയ്യന്‍ സ്പിന്നര്‍ എന്ന റെക്കോഡ്‌ ഇനി മുതൽ രവീന്ദ്ര ജഡേജയ്ക്ക് സ്വന്തം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് താരം റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതിഹാസ താരം ബിഷൻ സിങ് ബേദിയുടെ റെക്കോഡാണ് ജഡേജ മറികടന്നത്.

ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരെ പുറത്താക്കി കൊണ്ടായിരുന്നു ജഡേജയുടെ നേട്ടം. 65 ടെസ്റ്റുകളിൽ നിന്നായി 267 വിക്കറ്റാണ് ജഡേജയുടെ പേരിലുള്ളത്. അതേസമയം 67 ടെസ്റ്റുകളിൽ നിന്ന് 266 വിക്കറ്റായിരുന്നു ബേദിയുടെ സമ്പാദ്യം. 44 വർഷമായി ബേദിയുടെ പേരിലായിരുന്നു ഈ റെക്കോഡ്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ലോക ഇടംകൈയ്യന്‍ സ്പിന്നര്‍മാരുടെ പട്ടികയില്‍ നാലാമൻ കൂടിയാണ് രവീന്ദ്ര ജഡേജ. 433 വിക്കറ്റുകളുമായി ശ്രീലങ്കയുടെ രങ്കണ ഹെറാത്താണ് ഒന്നാം സ്ഥാനത്ത്. 362 വിക്കറ്റുകളുമായി ന്യൂസീലൻഡ് താരം ഡാനിയൽ വെട്ടോറിയും 297 വിക്കറ്റുകളുമായി ഇംഗ്ലണ്ടിന്റെ ഡെറിക് അണ്ടർവുഡുമാണ് രണ്ടും മൂന്നാം സ്ഥാനത്ത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ