CRICKET

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് റായിഡു

ഇന്ത്യക്കു വേണ്ടി 55 ഏകദിനങ്ങളും 6 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 1694 റണ്‍സും ടി20യില്‍ 42 റണ്‍സുമാണ് സമ്പാദ്യം. എല്ലില്‍ 204 മത്സരങ്ങളില്‍ നിന്ന് 4,332 റണ്‍സും നേടിയിട്ടുണ്ട്.

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ല്‍ കിരീട ജയത്തോടെ ഐപിഎല്ലില്‍ നിന്നു വിരമിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം അമ്പാട്ടി റായിഡു ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫൈനല്‍ ജയത്തിനു പിന്നാലെ ഇന്നു ട്വിറ്ററില്‍ എഴുതിയ വൈകാരിക കുറിപ്പിലാണ് റായിഡു ഇക്കാര്യം പ്രഖ്യാപിച്ചത്.

നേരത്തെ ഐപിഎല്‍ ഫൈനലിനു മുമ്പ് ആ മത്സരം ഐപിഎല്ലിലെ തന്റെ അവസാനത്തേതായിരിക്കുമെന്നു റായിഡു അറിയിച്ചിരുന്നു. അവസാന മത്സരത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി ടീമിനെ ജയത്തിലെത്തിച്ച് കിരീട ജേതാക്കളാക്കിയ ശേഷമാണ് റായിഡു പാഡഴിച്ചത്.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം. മൂന്നു പതിറ്റാണ്ട് നീണ്ട കരിയര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും മികച്ച പിന്തുണ നല്‍കിയ ബിസിസിഐ, ആന്ധ്രാ ക്രിക്കറ്റ് അസോസിയേഷന്‍, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍, ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവര്‍ക്ക് നന്ദി പറയുന്നുവെന്നും റായിഡു കുറിച്ചു.

ഐപിഎല്‍ ടീമുകളായ മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും നന്ദി പറഞ്ഞ റായിഡു ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണിയെയും തന്റെ വിരമിക്കല്‍ കുറിപ്പില്‍ പരാമര്‍ശിച്ചു. ധോണിയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ ചെന്നൈയ്ക്കും ടീം ഇന്ത്യക്കും വേണ്ടി കളിക്കാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നുവെന്നും റായിഡു പറഞ്ഞു.

ഐപിഎല്‍ കരിയറില്‍ റായിഡുവിന്റെ ആറാം കിരീടമായിരുന്നു ഇന്നലത്തേത്. 2010ൽ മുംബൈ ഇന്ത്യൻസിലൂടെയായിരുന്നു റായിഡു ഐപിഎൽ കരിയർ ആരംഭിച്ചത്. മുംബൈയ്‌ക്കൊപ്പം 2013, 2015, 2017 വര്‍ഷങ്ങളില്‍ കിരീടം ചൂടിയിരുന്നു. പിന്നീട് 2018-ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ താരം അവര്‍ക്കൊപ്പം 2019, 2020 വര്‍ഷങ്ങളിലും കിരീടം നേടിയിരുന്നു.

ഇന്ത്യക്കു വേണ്ടി 55 ഏകദിനങ്ങളും ആറ് ട്വന്റി 20 മത്സരങ്ങളും റായുഡു കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 1694 റണ്‍സും ടി20യില്‍ 42 റണ്‍സുമാണ് സമ്പാദ്യം. ഐപിഎല്‍ 204 മത്സരങ്ങളില്‍ നിന്ന് 4,332 റണ്‍സും നേടിയിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ