CRICKET

സോഫിയുടെ തകർപ്പൻ ഇന്നിങ്സ്; ഗുജറാത്തിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ആർസിബി

ഗുജറാത്തിനെതിരായ മിന്നുന്ന ജയത്തോടെ ആര്‍സിബി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി

വെബ് ഡെസ്ക്

വനിതാ പ്രീമിയര്‍ ലീഗില്‍ രണ്ടാം ജയവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഗുജറാത്ത് ജയന്റ്‌സിനെതിരെ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബി എട്ട് വിക്കറ്റിന്റെ അനായാസ ജയം നേടി. 99 റണ്‍സെടുത്ത സോഫി ഡിവൈന്റെ അവിസ്മരണീയ ഇന്നിങ്‌സിലൂടെ 15.3 ഓവറില്‍ ആര്‍സിബി വിജയം കണ്ടു. സോഫിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ഗുജറാത്തിനെതിരായ മിന്നുന്ന ജയത്തോടെ ആര്‍സിബി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.

ടോസ് നേടിയ ഗുജറാത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 10 പന്തില്‍ 16 റണ്‍സെടുത്ത സോഫിയ ഡങ്ക്‌ലിയെ സോഫി ഡിവൈന്‍ ബൗള്‍ഡ് ആക്കിയെങ്കിലും ലോറ വോള്‍വാര്‍ഡിന്റെ അര്‍ധ സെഞ്ചുറിയില്‍ ഗുജറാത്ത് നിലയുറപ്പിച്ചു. ലോറ 42 പന്തില്‍ ഒൻപത് ഫോറും രണ്ട് സിക്സും സഹിതം 68 റണ്‍സെടുത്തു. 32 പന്തില്‍ 31 റണ്‍സെടുത്ത സബിനേനി മേഘ്‌നയും 26 പന്തില്‍ ആറ് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 41 റണ്‍സെടുത്ത ആഷ്ലി ഗാര്‍ഡ്നറും ലോറയ്ക്ക് പിന്തുണ നല്‍കിയതോടെ ഗുജറാത്ത് സ്‌കോര്‍ മെച്ചപ്പെടുത്തി. ദയാലന്‍ ഹേമലതയും (ആറ് പന്തില്‍ 16) ഹര്‍ലിന്‍ ഡിയോളും (അഞ്ച് പന്തില്‍ 12) പുറത്താകാതെ നിന്ന് സ്‌കോര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 188ല്‍ എത്തിച്ചു. ശ്രേയങ്ക പാട്ടീല്‍ രണ്ടും സോഫിയും പ്രീതി ബോസും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ലോറ 42 പന്തില്‍ ഒൻപത് ഫോറും രണ്ട് സിക്സും സഹിതം 68 റണ്‍സെടുത്തു

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിക്ക് ഓപ്പണര്‍മാര്‍ നല്ല തുടക്കം നല്‍കി. 31 പന്തില്‍ അഞ്ച് ബൗണ്ടറികളും ഒരു സിക്‌സുമായി 37 റണ്‍ എടുത്ത് നിന്ന ക്യാപ്റ്റന്‍ സ്മൃതി മന്ദാന, സ്‌നേഹ റാണയുടെ പന്തിലാണ് പുറത്തായത്. 36 എട്ട് സിക്‌സുകളും ഒന്‍പത് ബൗണ്ടറികളും പായിച്ച് 99 റണ്‍സെടുത്ത് സോഫി ആര്‍സിബിയുടെ റണ്‍ ചേസ് എളുപ്പത്തിലാക്കി. സെഞ്ചുറിക്ക് ഒരു റണ്‍സ് അകലത്തില്‍ നില്‍ക്കെ കിം ഗാര്‍ത്തിന്റെ പന്തില്‍ അശ്വിനി കുമാരിയുടെ കൈകളില്‍ സോഫിയുടെ വിക്കറ്റ് വീണു. പുറത്താകാതെ എല്‍സി പെറിയും (12 പന്തില്‍ 19) ഹേതര്‍ നൈറ്റും (22 പന്തില്‍ 15) തകര്‍ത്തടിച്ച് വിജയലക്ഷ്യം മറികടന്നു.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം