CRICKET

'ടീമിൽ നിന്ന് പുറത്തായതിന്റെ കാരണം അറിയില്ല'; വെളിപ്പെടുത്തലുമായി പൃഥ്വി ഷാ

വെബ് ഡെസ്ക്

ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടതിന്റെ കാരണങ്ങൾ അറിയില്ലെന്ന് യുവതാരം പൃഥ്വി ഷാ. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിൽ ഇടം നേടാൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്നും താരം വ്യക്തമാക്കി. 2018ൽ അണ്ടർ19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു പൃഥ്വി ഷാ. എന്നാൽ ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം താരം കാഴ്ചവച്ചെങ്കിലും ഇന്ത്യൻ ടീമിൽ നിന്ന് പുറത്താകയായിരുന്നു.

“എന്നെ പുറത്താക്കിയപ്പോൾ കാരണം അറിയാതെ ഞാൻ പകച്ചു പോയി. ഫിറ്റ്നസ് ആയിരിക്കും കാരണമെന്ന് എല്ലാവരും പറഞ്ഞു. ഞാൻ ആരോടും കാരണമെന്താണെന്ന് തിരക്കാൻ പോയില്ല. എനിക്ക് ഈ കാര്യം പറഞ്ഞ് ആരുമായും വഴക്കിടാൻ ആഗ്രഹമില്ല. പക്ഷെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിൽ അവസരം ലഭിക്കുമെന്നാണ് ഞാൻ കരുതിയത്. അത് കൂടി ലഭിക്കാതെ പോയപ്പോൾ ഞാൻ നിരാശനായി"അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി ഒരു രാജ്യാന്തര മത്സരത്തിൽ പോലും ഷാ പങ്കെടുത്തിട്ടില്ല.

ആളുകൾ പല കഥകളും തന്നെ കുറിച്ച് പറയുന്നുണ്ടെന്നും എന്നാൽ അതൊന്നും തിരുത്താൻ നിൽക്കുന്നില്ലെന്നും താരം പറഞ്ഞു. "എന്നെ അറിയാവുന്നവർക്ക് ഞാൻ എന്താണെന്ന് അറിയാം. ഞാനെന്റെ ചിന്തകൾ ആരുമായി പങ്കിടാറുമില്ല. കാരണം എനിക്ക് സൃഹുത്തുക്കൾ തീരെ കുറവാണ്. ഇനി സുഹൃത്തുക്കളെ ഉണ്ടാക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഈ തലമുറയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം മാത്രമാണിത്" ഷാ വ്യക്തമാക്കി.

ഐപിഎല്ലിലെ മോശം പ്രകടനമാണ് ഷായുടെ സ്ഥാനം നഷ്ടമാകാനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. 8 മത്സരങ്ങളിൽ നിന്ന് ആകെ 116 റൺസ് മാത്രമായിരുന്നു ഷാ നേടിയത്. അതോടെ ഡൽഹി ക്യാപിറ്റൽസ് ഇലവനിലെ സ്ഥാനവും നഷ്ടമായി.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്