CRICKET

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; റിങ്കു സിങ്ങിന്റെ അരങ്ങേറ്റം അയര്‍ലന്‍ഡിനെതിരേ

വെബ് ഡെസ്ക്

അയര്‍ലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ യുവതാരം റിങ്കു സിങ്ങും ഇടംപിടിക്കും. നേരത്തെ വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ റിങ്കുവിനെ ഉള്‍പ്പെടുത്താഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. പിന്നാലെയാണ് താരം അയര്‍ലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിലുണ്ടാകുമെന്നുള്ള വാർത്തകൾ പുരത്തുവരുന്നത്. ഓഗസ്റ്റ് 18, 20, 23 തീയതികളിലാണ് ടീം ഇന്ത്യയുടെ മൂന്ന് ടി20 മത്സരങ്ങള്‍.

എല്ലാ താരങ്ങളെയും ഒരു ഘട്ടത്തിൽ പരീക്ഷിക്കുന്നതിന് പകരം പല പരമ്പരകളിലായി മത്സരിപ്പിച്ച് പരീക്ഷിക്കാനാണ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. അതിനാൽ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച റിങ്കുവും ഋതുരാജ് ഗെയ്‌ക്‌വാദും അയർലൻഡിലേക്ക് പറക്കും. ഏഷ്യൻ ഗെയിംസ് ലൈനപ്പ് കണക്കിലെടുത്താണ് ഘട്ടം ഘട്ടമായി കളിക്കാരെ പരീക്ഷിക്കാനുള്ള തീരുമാനം.

ഇന്ത്യൻ ഏകദിന ടീമിലെ ഏഴ് കളിക്കാർ ടി20യിൽ കളിക്കില്ല. പകരം ഓ​ഗസ്റ്റ് മാസം അവസാനം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലായിരിക്കും മത്സരിക്കുകയെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സീനിയർ ടീമിലേക്ക് എത്തും മുമ്പ് കൂടുതൽ എ ടീം മത്സരങ്ങൾ താരങ്ങൾക്ക് ഒരുക്കാനും സെലക്ഷൻ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ചീഫ് സെലക്ടറായി ചുമതലയേറ്റ ശേഷം അജിത് അഗാർക്കർ നടത്തിയ ആദ്യ യോഗമായിരുന്നു ഇത്. 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ഐസിസി ടി20 വേൾഡ് വിജയിച്ച ടീമിന്റെ ഭാഗമായിരുന്നു അഗാർക്കർ. അതിനാൽ ടി20 ക്രിക്കറ്റിനെക്കുറിച്ചും മത്സരിപ്പിക്കേണ്ട താരങ്ങളെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്.

സമീപകാലത്ത് ഐപിഎല്ലിലേയും രഞ്ജി ട്രോഫിയിലേയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ യശസ്വി ജയ്‌സ്വാളിനെയും തിലക് വർമയെയും ഇതിനോടകം തന്നെ ടി20 ടീമിലേക്ക് സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തിരുന്നു. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും അയർലൻഡിലേക്കുണ്ടാകുമെന്നാണ് സൂചന.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?