CRICKET

'മാറ്റങ്ങള്‍ തുടരും', വിൻഡീസിനെതിരെ ഏഴാമനായതിൻ്റെ കാരണം വിശദീകരിച്ച് രോഹിത് ശർമ

ടീമിലെ എല്ലാ താരങ്ങള്‍ക്കും അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ബാറ്റിങ് നിരയില്‍ മാറ്റം വരുത്തിയതെന്ന് രോഹിത് വ്യക്തമാക്കി

വെബ് ഡെസ്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര വിജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ആതിഥേയരെ 114 റണ്‍സിന് എറിഞ്ഞൊതുക്കിയ ഇന്ത്യ 22.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും താഴെയിറക്കി ബാറ്റിങ് നിരയില്‍ പുതിയ പരീക്ഷണങ്ങളാണ് ഇന്ത്യ നടത്തിയത്. രോഹിത് ശര്‍മ ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ കോഹ്‌ലിക്ക് ബാറ്റ് ചെയ്യാനും സാധിച്ചില്ല. വിന്‍ഡീസിനെതിരായ മത്സരത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.

''ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയത് ടീമിലെ പുതുമുഖ താരങ്ങള്‍ക്ക് അവസരം ലഭിക്കാനാണ്. പ്രത്യേകിച്ച് ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കാതിരുന്നരെ പരിഗണിക്കേണ്ടിയിരുന്നു. മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുമെന്ന് കരുതിയില്ല, എങ്കിലും യുവതാരങ്ങള്‍ക്ക് ക്രീസില്‍ കുറച്ചുകൂടി സമയം ലഭിച്ചു. വരും മത്സരങ്ങളിലും ഞങ്ങള്‍ ഇത്തരം പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും''- അദ്ദേഹം പറഞ്ഞു.

ഏഴാം മ്പറില്‍ ഇറങ്ങിയപ്പോള്‍ തന്റെ അരങ്ങേറ്റത്തിന് മത്സരത്തെക്കുറിത്ത് ഓര്‍മ്മിച്ചു
രോഹിത്

''വിന്‍ഡീസിനെ 114 റണ്‍സില്‍ ഒതുക്കാന്‍ സാധിച്ചത് വലിയ കാര്യമാണ്. ആദ്യം ബൗള്‍ ചെയ്യണം എന്നത് ടീമിന്റെ ആവശ്യമായിരുന്നു.ബൗളര്‍മാര്‍ക്ക് ഏറെ അനുകൂലമായ പിച്ചായിരുന്നു, എന്നാല്‍ തുടക്കത്തില്‍ തന്നെ പിച്ച് വിനയാവുമെന്ന് കരുതിയില്ല.'' - രോഹിത് ശര്‍മ്മ പറഞ്ഞു. ഏഴാം മ്പറില്‍ ഇറങ്ങിയപ്പോള്‍ താന്‍ ഇന്ത്യന്‍ ടീമിലെ തന്റെ അരങ്ങേറ്റ മത്സരത്തെ ഓര്‍മ്മിപ്പിച്ചുവെന്നും രോഹിത് പറയുന്നു. ''

അരങ്ങേറ്റം മത്സരം കളിച്ച മുകേഷ് കുമാറിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''മുകേഷ് വളരെ മികച്ച രീതിയില്‍ തന്നെ ബൗള്‍ ചെയ്തു. ന്യൂ ബോളില്‍ നല്ല രീതിയില്‍ സ്വിങ് കണ്ടെത്താന്‍ സാധിക്കുമെന്ന് ടെസ്റ്റ് പരമ്പരയില്‍ നിന്ന് തന്നെ വ്യക്തമായതാണ്. കൃത്യമായ പേസില്‍ പന്തറിയാനും മുകേഷിന് സാധിക്കുന്നുണ്ട്. മുകേഷ് മുന്‍പ് ഒരുപാട് മത്സരങ്ങളില്‍ കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.''- രോഹിത് കൂട്ടിച്ചേര്‍ത്തു.

ബാറ്റിങ് ഓര്‍ഡറില്‍ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഇന്ത്യ ആദ്യ ഏകദിനത്തില്‍ നടത്തിയത്. ഇന്ത്യയ്ക്കായി മത്സരത്തില്‍ ഓപ്പണ്‍ ചെയ്തത് ശുഭമാന്‍ ഗില്ലും ഇഷാന്‍ കിഷനുമായിരുന്നു. ശേഷം മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവും, നാലാം നമ്പരില്‍ ഹര്‍ദിക് പാണ്ഡ്യയും അഞ്ചാം നമ്പരില്‍ രവീന്ദ്ര ജഡേജയുമാണ് ക്രീസിലെത്തിയത്. രോഹിത് ശര്‍മയും കോഹ്ലിയും മധ്യനിരയിലേക്ക് മാറുകയും ചെയ്തു. വിന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ ഇനി രണ്ട് മത്സരങ്ങള്‍ കൂടിയാണ് ബാക്കിയുള്ളത്. ഇനി ഒരു പാട് അവസരങ്ങള്‍ ലഭിക്കില്ലെന്നും അതുകൊണ്ട് വരും മത്സരങ്ങളിലും ഇതുപോലുള്ള മാറ്റങ്ങള്‍ തുടരുമെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി. ഇതെല്ലാം തയ്യാറെടുപ്പുകളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി